കെട്ടിട നമ്പർ വൈകിപ്പിച്ചു; വിവരാവകാശ നിയമലംഘനം: ചേരാനല്ലൂർ പഞ്ചായത്തിലെ രണ്ട് ഉദ്യോഗസ്ഥർക്ക് പിഴ

കെട്ടിടത്തിന് നമ്പർ അനുവദിക്കുന്ന ഫയൽ വൈകിപ്പിക്കുകയും വിവരാവകാശ അപേക്ഷയിലെ വിവരങ്ങൾ നൽകാതിരിക്കുകയും ചെയ്ത സംഭവത്തിൽ ചേരാനല്ലൂർ പഞ്ചായത്തിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി. സംസ്ഥാന വിവരാവകാശ കമ്മിഷൻ ഇരുവർക്കും 12,500 രൂപ വീതം പിഴ ചുമത്തി.

വിരമിച്ച പഞ്ചായത്ത് സെക്രട്ടറി വി.പി. ഉണ്ണിക്കൃഷ്ണനും സെക്ഷൻ ക്ലാർക്ക് ഡിപിനുമാണ് പിഴ. വിവരാവകാശ കമ്മിഷണർ എം. ശ്രീകുമാറിന്റേതാണ് ഉത്തരവ്.

തെക്കൻ ചിറ്റൂർ സ്വദേശി അനിൽ രാമച്ചംകുഴി കെട്ടിടത്തിന് നമ്പർ ലഭിക്കുന്നതിനായി നൽകിയ അപേക്ഷയിൽ മാസങ്ങളായിട്ടും നടപടിയുണ്ടായില്ല. തുടർന്ന് ഫയലിന്റെ സ്ഥിതിയും സ്വീകരിച്ച നടപടികളും അറിയാൻ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകുകയായിരുന്നു.

അപേക്ഷയിലെ വിവരങ്ങൾ പത്ത് ദിവസത്തിനകം നൽകണമെന്ന് കമ്മിഷൻ നിർദേശിച്ചിരുന്നെങ്കിലും ആവശ്യപ്പെട്ട വിവരങ്ങൾ ലഭ്യമല്ലെന്നായിരുന്നു പഞ്ചായത്തിന്റെ മറുപടി.

ഫയൽ കൈകാര്യം ചെയ്യുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും വിവരങ്ങൾ നൽകാതിരിക്കാൻ നൽകിയ വിശദീകരണങ്ങൾ തൃപ്തികരമല്ലെന്നും കമ്മിഷൻ വിലയിരുത്തി. തുടർന്നാണ് ഇരുവർക്കും 12,500 രൂപ വീതം പിഴ ചുമത്തിയത്.

spot_img

Related news

മലക്കപ്പാറയിലേക്കുള്ള സ്വകാര്യ ബസ് സർവീസ് നിർത്തി; ദുരിതത്തിലായി തോട്ടം തൊഴിലാളികളും ആദിവാസികളും

തൃശൂർ: ചാലക്കുടിയിൽ നിന്ന് മലക്കപ്പാറയിലേക്കുള്ള സ്വകാര്യ ബസ് സർവീസ് നിർത്തിയതോടെ തോട്ടം...

കേരളത്തിൽ എയിംസ് വരേണ്ടത് തൃശൂരിലായിരിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

കേരളത്തിൽ എയിംസ് വരേണ്ടത് തൃശൂരിലായിരിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസിനായി യോഗ്യമായ...

മന്ത്രിയുടെ ഉദ്ഘാടനച്ചടങ്ങിന് മുൻപ് വേദിക്ക് സമീപം ഉടുമ്പ്; വനംവകുപ്പ് പിടികൂടി

കാക്കനാട്: കൊച്ചിയിൽ ഹോർട്ടികോർപ്പിന്റെ സംയോജിത പാക്ക് ഹൗസ് ഉദ്ഘാടനച്ചടങ്ങിന് തൊട്ടുമുൻപ് വേദിക്ക്...

കുഞ്ഞ് ഉൾപ്പെടെ അഞ്ച് പേരെ കടിച്ച തെരുവുനായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോഴിക്കോട് ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഒന്നര വയസ്സുള്ള കുഞ്ഞ്...

പുൽപ്പള്ളിയിൽ മദ്യലഹരിയിൽ തർക്കം; ഒരാൾ വെട്ടേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

വയനാട് പുൽപ്പള്ളിയിൽ മദ്യലഹരിയിലുണ്ടായ തർക്കത്തിനിടെ ഒരാൾ വെട്ടേറ്റ് മരിച്ച സംഭവത്തിൽ രണ്ട്...