പുൽപ്പള്ളിയിൽ മദ്യലഹരിയിൽ തർക്കം; ഒരാൾ വെട്ടേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

വയനാട് പുൽപ്പള്ളിയിൽ മദ്യലഹരിയിലുണ്ടായ തർക്കത്തിനിടെ ഒരാൾ വെട്ടേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ചേകാടി തോണിക്കടവ് ടി.എസ്. ശേഖരൻ, തമിഴ്നാട് നാഗപട്ടണം സ്വദേശി പനീർശെൽവം കാതൻ എന്നിവരെയാണ് പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

താമരശ്ശേരി മലപുറം അപ്പുറത്ത് പൊയിൽ ലൈജുവാണ് മരിച്ചത്. ലൈജുവിന്റെ സുഹൃത്ത് കൊല്ലം സ്വദേശി ഷഫീഖിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഷഫീഖ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

മൂന്നാം തീയതി രാത്രി ഒൻപതോടെയാണ് ആനപ്പാറയിലെ ക്വാർട്ടേഴ്സിൽ മദ്യലഹരിയിൽ സംഘർഷമുണ്ടായത്. ലൈജുവും ഷഫീഖും താമസിച്ചിരുന്ന ക്വാർട്ടേഴ്സിൽ എത്തിയ പ്രതികൾ വെട്ടുകത്തി ഉപയോഗിച്ച് ഇരുവരെയും ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ലൈജു പിറ്റേന്ന് മരണപ്പെട്ടു. സംഭവത്തിൽ പുൽപ്പള്ളി പൊലീസ് അന്വേഷണം തുടരുകയാണ്.

spot_img

Related news

മലക്കപ്പാറയിലേക്കുള്ള സ്വകാര്യ ബസ് സർവീസ് നിർത്തി; ദുരിതത്തിലായി തോട്ടം തൊഴിലാളികളും ആദിവാസികളും

തൃശൂർ: ചാലക്കുടിയിൽ നിന്ന് മലക്കപ്പാറയിലേക്കുള്ള സ്വകാര്യ ബസ് സർവീസ് നിർത്തിയതോടെ തോട്ടം...

കേരളത്തിൽ എയിംസ് വരേണ്ടത് തൃശൂരിലായിരിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

കേരളത്തിൽ എയിംസ് വരേണ്ടത് തൃശൂരിലായിരിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസിനായി യോഗ്യമായ...

മന്ത്രിയുടെ ഉദ്ഘാടനച്ചടങ്ങിന് മുൻപ് വേദിക്ക് സമീപം ഉടുമ്പ്; വനംവകുപ്പ് പിടികൂടി

കാക്കനാട്: കൊച്ചിയിൽ ഹോർട്ടികോർപ്പിന്റെ സംയോജിത പാക്ക് ഹൗസ് ഉദ്ഘാടനച്ചടങ്ങിന് തൊട്ടുമുൻപ് വേദിക്ക്...

കുഞ്ഞ് ഉൾപ്പെടെ അഞ്ച് പേരെ കടിച്ച തെരുവുനായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോഴിക്കോട് ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഒന്നര വയസ്സുള്ള കുഞ്ഞ്...

കെട്ടിട നമ്പർ വൈകിപ്പിച്ചു; വിവരാവകാശ നിയമലംഘനം: ചേരാനല്ലൂർ പഞ്ചായത്തിലെ രണ്ട് ഉദ്യോഗസ്ഥർക്ക് പിഴ

കെട്ടിടത്തിന് നമ്പർ അനുവദിക്കുന്ന ഫയൽ വൈകിപ്പിക്കുകയും വിവരാവകാശ അപേക്ഷയിലെ വിവരങ്ങൾ നൽകാതിരിക്കുകയും...