മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 120 പുതിയ ബാച്ചുകൾക്ക് നീക്കം

തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ 120 പുതിയ ബാച്ചുകൾ അനുവദിക്കാൻ സർക്കാർ നീക്കം. മലപ്പുറം, പാലക്കാട് ജില്ലകളിലാണ് അധിക ബാച്ചുകൾ അനുവദിക്കാൻ വിദ്യാഭ്യാസ വകുപ്പിൽ ധാരണയായത്. വിഷയം അടുത്ത മന്ത്രിസഭാ യോഗത്തിൽ പരിഗണിക്കും.

അധിക ബാച്ചുകൾ അനുവദിക്കുന്നതിനായുള്ള ക്യാബിനറ്റ് നോട്ട് തയ്യാറാക്കുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ചുമതലപ്പെട്ട സമിതികളുടെ റിപ്പോർട്ട് ലഭിക്കാതെയാണ് തീരുമാനം മുന്നോട്ടുകൊണ്ടുപോകുന്നതെന്നത് വിവാദമായിരിക്കുകയാണ്.

നിലവിലെ ചട്ടപ്രകാരം, അധിക ബാച്ചുകളുടെ ആവശ്യം സംബന്ധിച്ച റിപ്പോർട്ട് ആർ.ഡി.ഡി. അധ്യക്ഷനായ പ്രാദേശിക സമിതികളാണ് തയ്യാറാക്കേണ്ടത്. തുടർന്ന് സംസ്ഥാനതല സമിതി അത് പരിശോധിച്ച് സർക്കാരിന് ശുപാർശ നൽകണം. എന്നാൽ ഈ സമിതികൾ ചേരുന്നതിന് മുമ്പേ സർക്കാർ തീരുമാനത്തിലേക്ക് നീങ്ങിയതോടെ ശാസ്ത്രീയ വിലയിരുത്തൽ കൂടാതെയാണ് നടപടി എന്ന വിമർശനവും ഉയരുന്നുണ്ട്.

മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ രണ്ടാം അലോട്ട്മെന്റിന് ശേഷവും ആയിരക്കണക്കിന് വിദ്യാർഥികൾക്ക് പ്ലസ് വൺ സീറ്റ് ലഭിക്കാത്ത സാഹചര്യമാണ് നിലനിന്നത്. ഇതിനെ തുടർന്ന് വിദ്യാർഥി സംഘടനകളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് അധിക ബാച്ചുകൾ അനുവദിക്കാൻ സർക്കാർ നടപടി വേഗത്തിലാക്കുന്നത്.

spot_img

Related news

പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസുടമകളുടെ പ്രതിഷേധം ശക്തം; സർവീസുകൾ നിർത്തിവെക്കാൻ തീരുമാനം

കെ.എസ്.ആർ.ടി.സിയുടെ സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനിക്കെതിരെ പ്രതിഷേധം ശക്തമാക്കി സ്വകാര്യ...

സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന്...

കൊച്ചിയിൽ തട്ടുകടയ്ക്ക് സമീപം ബെഞ്ചിൽ ഉപേക്ഷിച്ച നിലയിൽ നവജാതശിശു; കുഞ്ഞ് അമ്മത്തൊട്ടിലിലേക്ക്

കൊച്ചിയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഒരു...

മുണ്ടക്കൈ–ചൂരൽമല ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു; ശേഷിക്കുന്ന വീടുകൾ ഒക്ടോബറിന് മുൻപ് പൂർത്തിയാക്കുമെന്ന് സർക്കാർ

വയനാട്: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പ് പദ്ധതിയുടെ നിർമ്മാണ...

യുവതി വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; ഭർത്താവിന്റെ പീഡനമെന്ന് കുടുംബം, ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്!

തിരുവനന്തപുരം: ആറ്റുകാലില്‍ വാടകവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല...