കൊച്ചിയിൽ തട്ടുകടയ്ക്ക് സമീപം ബെഞ്ചിൽ ഉപേക്ഷിച്ച നിലയിൽ നവജാതശിശു; കുഞ്ഞ് അമ്മത്തൊട്ടിലിലേക്ക്

കൊച്ചിയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ അമ്മത്തൊട്ടിലിലേക്ക് കൈമാറി. കുഞ്ഞിനെ ഉപേക്ഷിച്ചത് ആരെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കുണ്ടന്നൂരിലെ ഫോറം മാളിനോട് ചേര്‍ന്നുള്ള ഇടറോഡിലെ തട്ടുകടയുടെ പരിസരത്തുനിന്നാണ് പിഞ്ചുകുഞ്ഞിനെ കണ്ടെത്തിയത്. സമീപത്തെ കാര്‍ ഷോറൂമില്‍ മാത്രമാണ് ഈ പ്രദേശത്ത് ആകെ സിസിടിവിയുള്ളത്. ഇതില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ച് വരികയാണ്.

കുഞ്ഞ് കരയുന്ന ശബ്ദം കേട്ട് നോക്കിയ നാട്ടുകാര്‍ പുലര്‍ച്ചെ ഒരു മണിയോടെ കുഞ്ഞിനെ കണ്ടെത്തുകയും ഉടനടി മരട് പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പ്രദേശത്തെ ബെഞ്ചില്‍ കിടത്തിയ നിലയിലായിരുന്നു കുഞ്ഞ്. കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് പൊലീസ് അറിയിച്ചു. എന്നിരുന്നാലും കുഞ്ഞ് ഡോക്ടേഴ്‌സിന്റെ നിരീക്ഷണത്തിലാണ്.

spot_img

Related news

പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസുടമകളുടെ പ്രതിഷേധം ശക്തം; സർവീസുകൾ നിർത്തിവെക്കാൻ തീരുമാനം

കെ.എസ്.ആർ.ടി.സിയുടെ സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനിക്കെതിരെ പ്രതിഷേധം ശക്തമാക്കി സ്വകാര്യ...

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 120 പുതിയ ബാച്ചുകൾക്ക് നീക്കം

തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ 120 പുതിയ...

സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന്...

മുണ്ടക്കൈ–ചൂരൽമല ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു; ശേഷിക്കുന്ന വീടുകൾ ഒക്ടോബറിന് മുൻപ് പൂർത്തിയാക്കുമെന്ന് സർക്കാർ

വയനാട്: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പ് പദ്ധതിയുടെ നിർമ്മാണ...

യുവതി വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; ഭർത്താവിന്റെ പീഡനമെന്ന് കുടുംബം, ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്!

തിരുവനന്തപുരം: ആറ്റുകാലില്‍ വാടകവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല...