‘പാസ്‌പോർട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ല, വെറും യാത്രാരേഖ മാത്രം’; വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണത്തിൽ പുകഞ്ഞ് രാജ്യം!

പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ല എന്ന് വിദേശകാര്യമന്ത്രാലയം യാത്രാരേഖ മാത്രമാണെന്ന് വിശദീകരണം. വിദേശകാര്യ മന്ത്രാലയത്തിന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം. പൗരത്വത്തിനായി ഏത് രേഖയാണ് ഉപയോഗിക്കേണ്ടത് എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പാസ്‌പോര്‍ട്ട് പൗരത്വ രേഖയല്ലയെന്ന് കോടതി നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്ന് ബിജെപിയും പ്രതികരിച്ചു.

വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും അന്താരാഷ്ട്ര തലത്തില്‍ ഒരു വ്യക്തിയുടെ ദേശീയത സാക്ഷ്യപ്പെടുത്തുന്നതിനും വേണ്ടിയാണ് പാസ്‌പോര്‍ട്ട്. പൗരത്വത്തിനുള്ള അന്തിമ തെളിവായി പാസ്‌പോര്‍ട്ടിനെ കണക്കാക്കാന്‍ കഴിയില്ല. പാസ്‌പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത് പോലെ ഈ രേഖ പൂര്‍ണമായും കേന്ദ്രസര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ളതാണ്. ആവശ്യപ്പെടുന്ന പക്ഷം സര്‍ക്കാരിലേക്ക് തിരികെ നല്‍കാന്‍ ഉടമസ്ഥന്‍ ബാധ്യസ്ഥന്‍ ആണ്. പാസ്പോര്‍ട്ട് സേവാ ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ പ്രതിപക്ഷം വിമര്‍ശിച്ചു. ഇന്നത്തെ ഇന്ത്യന്‍ പൗരത്വത്തിന്റെ ഏക തെളിവ് ഹിന്ദുവും ബിജെപി വോട്ടറുമായിരിക്കുക എന്നതാണ് എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര പ്രതികരിച്ചു. ഇന്ത്യന്‍ പൗരത്വത്തിന്റെ തെളിവായി ഏത് രേഖയാണ് ഉപയോഗിക്കേണ്ടത് എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ കപില്‍ സിബല്‍ ചോദിച്ചു. വിദേശകാര്യമന്ത്രാലയം ഒരു പുതിയ നയമല്ല പ്രഖ്യാപിച്ചിരിക്കുന്നതെന്നും നിയമപരമായ നിലപാട് ആവര്‍ത്തിക്കുകയാണ് ചെയ്തതെന്ന് ബിജെപിയും പ്രതികരിച്ചു.

spot_img

Related news

ഹോട്ടലുകൾക്കും കാറ്ററിംഗ് മേഖലയ്ക്കും വൻ ആശ്വാസം; വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ നിയന്ത്രണം കേന്ദ്രം പിൻവലിച്ചു!

ന്യൂഡൽഹി: വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ...

“പാമ്പിനെ കണ്ട് പേടിച്ച് തള്ളിയതാണ്!”; ആദ്യ ശ്രമം പരാജയപ്പെട്ടപ്പോൾ കള്ളം പറഞ്ഞു, ഒടുവിൽ പൂനെ കൊലപാതകത്തിൽ പെൺകുട്ടി കുടുങ്ങിയത് ഇങ്ങനെ

പൂനെയില്‍ പ്രതിശ്രുത വരനെ യുവതിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍...

ലഹരി ശൃംഖലകളുടെ വേരറുക്കാൻ കേന്ദ്രം; നാർക്കോട്ടിക് കൺട്രോൾ വിഷൻ ഡോക്യുമെന്റ് അമിത് ഷാ നാളെ സമർപ്പിക്കും

ദില്ലി: രാജ്യത്തെ ലഹരി മരുന്ന് ശൃംഖലകളെ പൂർണ്ണമായി തകർക്കുക എന്ന ലക്ഷ്യത്തോടെ...

അരുണാചലിൽ മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയവും; പാലം ഒലിച്ചുപോയി, വീടുകൾ തകർന്നു, വൈദ്യുതി പദ്ധതി അടച്ചുപൂട്ടി!

അരുണാചൽ പ്രദേശിൽ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടം....

കുടുംബത്തിന്റെ ‘മാനം’ കാക്കാൻ ക്രൂരക്കൊലപാതകം! മരണാനന്തര ചടങ്ങിലും സങ്കടത്തോടെ പങ്കെടുത്തു; ഒടുവിൽ ‘സിയ’യും കാമുകനും പൊലീസിന്റെ വലയിൽ

മഹാരാഷ്ട്രയിലെ പൂനെയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. കാമുകനൊപ്പം ചേർന്ന്...