ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്; കൊച്ചിയിൽ വൻ ലഹരിവേട്ട, 20 കിലോ കഞ്ചാവും എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

കൊച്ചി സിറ്റി പോലീസ് നടത്തിയ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്’ പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. കളമശ്ശേരി, ഇടപ്പള്ളി എന്നിവിടങ്ങളിൽ നിന്നായി 20 കിലോഗ്രാം കഞ്ചാവും എം.ഡി.എം.എയുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇടപ്പള്ളി ഗ്രാൻഡ് മാളിന് സമീപത്തു നിന്നാണ് 20.272 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി സിക്കന്ദർ മൊല്ലയെ (47) പിടികൂടിയത്. ഇടപ്പള്ളിയിൽ ആക്രിക്കച്ചവടം നടത്തുന്ന ഇയാൾ, അതിന്റെ മറവിലാണ് വൻതോതിൽ കഞ്ചാവ് വിൽപന നടത്തിയിരുന്നത്. കളമശ്ശേരി വിടാകുഴ അമ്പാട്ടു ലൈനിന് സമീപത്തു നിന്നാണ് 6.08 ഗ്രാം എം.ഡി.എം.എയുമായി തൃക്കാക്കര കരിമക്കാട് സ്വദേശി സുർജിത്ത് ടി.എസ്. (21) പിടിയിലായത്. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് സുർജിത്ത്.

കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഡി.സി.പിമാരായ അശ്വതി ജിജി, അരുൺ കെ. പവിത്രൻ എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീമും കളമശ്ശേരി പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

spot_img

Related news

മുത്തങ്ങ ഭൂസമര കേസ്; എം. ഗീതാനന്ദൻ ഉൾപ്പെടെയുള്ള മുഴുവൻ പ്രതികളെയും വെറുതെവിട്ടു, 23 വർഷത്തിന് ശേഷം കോടതി വിധി

ഏറെ കോളിളക്കം സൃഷ്ടിച്ച മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ ആദിവാസി...

നവജാത ശിശുവിനെ വിൽപന നടത്തിയ സംഭവം; അന്വേഷണം തൊടുപുഴയിലേക്കും വ്യാപിപ്പിച്ച് പോലീസ്, പ്രസവം നടന്ന ആശുപത്രിയിൽ പരിശോധന

നവജാത ശിശുവിനെ വിൽപന നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം തൊടുപുഴയിലേക്കും. ഫെബ്രുവരിയിൽ...

കാസർകോട് വെള്ളരിക്കുണ്ടിൽ എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കാസർകോട്: എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാസർകോട് വെള്ളരിക്കുണ്ട് നാട്ടക്കല്ലിലെ...

ഓപ്പറേഷൻ സ്റ്റീൽ ബേഡ്; ഹൈവേ കൊള്ളയ്ക്ക് പദ്ധതിയിട്ട കൂടുതൽ ക്രിമിനലുകൾ പിടിയിൽ, കായ്ക്കുരു രാഗേഷും ജുഗലും അറസ്റ്റിൽ

എറണാകുളം റൂറൽ ജില്ലാ പോലീസിന്റെ 'ഓപ്പറേഷൻ സ്റ്റീൽ ബേഡിന്റെ' ഭാഗമായുള്ള പരിശോധനയിൽ...

സംവിധായകൻ വിജീഷ് മണിയുടെ ജീപ്പ് അജ്ഞാതർ തീവെച്ചുനശിപ്പിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തൃശ്ശൂർ: ചലച്ചിത്രസംവിധായകൻ വിജീഷ്‌മണിയുടെ ജീപ്പ് കത്തിച്ച് അജ്ഞാതർ. പുലർച്ചെ ഒന്നരയോടെയാണ് സംഭവം....