മുത്തങ്ങ ഭൂസമര കേസ്; എം. ഗീതാനന്ദൻ ഉൾപ്പെടെയുള്ള മുഴുവൻ പ്രതികളെയും വെറുതെവിട്ടു, 23 വർഷത്തിന് ശേഷം കോടതി വിധി

ഏറെ കോളിളക്കം സൃഷ്ടിച്ച മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ ആദിവാസി ഗോത്രമഹാസഭാ നേതാവ് എം. ഗീതാനന്ദൻ ഉൾപ്പെടെയുള്ള മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു. വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ചരിത്രവിധി.

2003 ജനുവരി 5-നാണ് വയനാട് മുത്തങ്ങ വന്യജീവി സങ്കേതത്തിൽ ആദിവാസികൾ കുടിൽകെട്ടി ഭൂസമരം ആരംഭിച്ചത്. ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തിൽ നടന്ന സമരത്തിന് നേരെ പോലീസ് നടപടി തുടങ്ങിയതോടെ സംഘർഷം രൂക്ഷമാവുകയായിരുന്നു. സമരക്കാർ കണ്ണൂർ കെ.എ.പി. നാലാം ബറ്റാലിയനിലെ കോൺസ്റ്റബിൾ കെ.വി. വിനോദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. സമരനായിക സി.കെ. ജാനു ഉൾപ്പെടെ ആകെ 53 പേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. ഇതിൽ 15 പേർ വിചാരണ കാലയളവിൽ ജീവിച്ചിരിപ്പില്ല.

കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ കോടതി തള്ളിയതോടൊപ്പം, വനഭൂമിയിൽ അതിക്രമിച്ചു കയറിയെന്ന വകുപ്പും തെളിയിക്കാനായില്ല. പൊലീസുകാരനെ തടവിലാക്കി കൊലപ്പെടുത്തിയെന്നതിന് ദൃക്സാക്ഷികൾ ആരുമില്ലായിരുന്നു. പോലീസ്, ക്രൈംബ്രാഞ്ച്, സി.ബി.ഐ എന്നിവരുടെ അന്വേഷണത്തിനൊടുവിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേസ് എറണാകുളം സി.ബി.ഐ കോടതിയിൽ നിന്ന് കൽപ്പറ്റയിലേക്ക് മാറ്റിയത്. 2003 ഫെബ്രുവരി 19-ന് സമരക്കാർക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പിൽ ജോഗി എന്ന ആദിവാസി യുവാവ് കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

spot_img

Related news

ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്; കൊച്ചിയിൽ വൻ ലഹരിവേട്ട, 20 കിലോ കഞ്ചാവും എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

കൊച്ചി സിറ്റി പോലീസ് നടത്തിയ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്' പരിശോധനയിൽ...

നവജാത ശിശുവിനെ വിൽപന നടത്തിയ സംഭവം; അന്വേഷണം തൊടുപുഴയിലേക്കും വ്യാപിപ്പിച്ച് പോലീസ്, പ്രസവം നടന്ന ആശുപത്രിയിൽ പരിശോധന

നവജാത ശിശുവിനെ വിൽപന നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം തൊടുപുഴയിലേക്കും. ഫെബ്രുവരിയിൽ...

കാസർകോട് വെള്ളരിക്കുണ്ടിൽ എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കാസർകോട്: എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാസർകോട് വെള്ളരിക്കുണ്ട് നാട്ടക്കല്ലിലെ...

ഓപ്പറേഷൻ സ്റ്റീൽ ബേഡ്; ഹൈവേ കൊള്ളയ്ക്ക് പദ്ധതിയിട്ട കൂടുതൽ ക്രിമിനലുകൾ പിടിയിൽ, കായ്ക്കുരു രാഗേഷും ജുഗലും അറസ്റ്റിൽ

എറണാകുളം റൂറൽ ജില്ലാ പോലീസിന്റെ 'ഓപ്പറേഷൻ സ്റ്റീൽ ബേഡിന്റെ' ഭാഗമായുള്ള പരിശോധനയിൽ...

സംവിധായകൻ വിജീഷ് മണിയുടെ ജീപ്പ് അജ്ഞാതർ തീവെച്ചുനശിപ്പിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തൃശ്ശൂർ: ചലച്ചിത്രസംവിധായകൻ വിജീഷ്‌മണിയുടെ ജീപ്പ് കത്തിച്ച് അജ്ഞാതർ. പുലർച്ചെ ഒന്നരയോടെയാണ് സംഭവം....