നവജാത ശിശുവിനെ വിൽപന നടത്തിയ സംഭവം; അന്വേഷണം തൊടുപുഴയിലേക്കും വ്യാപിപ്പിച്ച് പോലീസ്, പ്രസവം നടന്ന ആശുപത്രിയിൽ പരിശോധന

നവജാത ശിശുവിനെ വിൽപന നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം തൊടുപുഴയിലേക്കും. ഫെബ്രുവരിയിൽ കുഞ്ഞിനെ വിറ്റ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പോലീസ് പരിശോധന നടത്തി.

അസം സ്വദേശിനിയുടെ പരാതിയിൽ ഈരാറ്റുപേട്ട പോലീസ് നടത്തിയ അന്വേഷണമാണ് തൊടുപുഴയിലെ നവജാത ശിശു വിൽപന പുറത്തുകൊണ്ടുവന്നത്. കേസിലെ പ്രധാന പ്രതിയായ രാജിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് തൊടുപുഴയിലെ സംഭവത്തിലേക്ക് എത്തിച്ചത്. തുടർന്ന് ഈ കേസ് ഈരാറ്റുപേട്ട പോലീസ് തൊടുപുഴ പോലീസിന് കൈമാറുകയായിരുന്നു.

ഫെബ്രുവരി മാസത്തിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് പ്രസവം നടന്നതെന്നും, അവിടെ വെച്ചാണ് നവജാതശിശുവിനെ കൈമാറിയതെന്നുമാണ് പ്രതി മൂപ്പിൽ രാജിന്റെ മൊഴി. കൊല്ലം സ്വദേശിയായ യുവതിയെന്ന വ്യാജേനയാണ് ഇവർ ആശുപത്രിയിൽ അഡ്മിറ്റായതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ആശുപത്രിയിലെ സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. കേസിൽ കോട്ടയത്ത് അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

Related news

കുളത്തൂപ്പുഴയിൽ വയറുവേദനയുമായി ആശുപത്രിയിലെത്തിയ 17-കാരി പ്രസവിച്ചു; 17-കാരനെതിരെ പോക്സോ കേസ്

കുളത്തൂപ്പുഴയിൽ 17കാരി പ്രസവിച്ചു; 17കാരനെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ...

മോഷ്ടിച്ച ബൈക്കുമായി ഒളിവിൽ കഴിഞ്ഞ യുവാവ് പിടിയിൽ; പ്രതിയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ

മോഷ്ടിച്ച ബൈക്കുമായി ഒളിവിൽ കഴിഞ്ഞ യുവാവ് പിടിയിൽ; പ്രതിയെ പിടികൂടിയത് സിസിടിവി...

ശ്വാസകോശത്തിൽ അമരക്കായക്കുരു കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം; പോസ്റ്റ്‌മോർട്ടത്തിലാണ് കാരണം വ്യക്തമായത്

ശ്വാസകോശത്തിൽ അമരക്കായക്കുരു കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം. പറപ്പൂക്കര തോട്ടുങ്ങൽ പുതുപ്പുള്ളിപ്പറമ്പിൽ റൂബി–അനു...

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ആണവോർജം; ചെറിയ മോഡുലാർ റിയാക്ടറുകൾ സ്ഥാപിക്കാൻ കേരള സർക്കാർ ഒരുങ്ങുന്നു

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ആണവ വൈദ്യുതി; ചെറിയ മോഡുലാർ റിയാക്ടറുകളുടെ സാധ്യത...