സംവിധായകൻ വിജീഷ് മണിയുടെ ജീപ്പ് അജ്ഞാതർ തീവെച്ചുനശിപ്പിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തൃശ്ശൂർ: ചലച്ചിത്രസംവിധായകൻ വിജീഷ്‌മണിയുടെ ജീപ്പ് കത്തിച്ച് അജ്ഞാതർ. പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ചാവക്കാട് മുതുവട്ടൂർ ആലുംപടിയിലെ വിജീഷ് മണിയുടെ വീടിനു മുന്നിൽ നിർത്തിയിട്ട ജീപ്പാണ് കത്തിച്ചത്. രണ്ടുപേർ വിജീഷിന്റെ വീട്ടിലേക്ക് അതിക്രമിച്ചുകടന്ന് വാഹനത്തിനു തീയിട്ട ശേഷം രക്ഷപ്പെടുകയായിരുന്നു. മഴക്കോട്ട് ധരിച്ച രണ്ടുപേർ വിജീഷ്‌മണിയുടെ വീട്ടിലേക്കു വരുന്നതും കാർ കത്തിയ ഉടൻ ഓടി രക്ഷപ്പെടുന്നതുമായ ദൃശ്യം പരിസരത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ജീപ്പ് കത്തുന്നത് കണ്ട അയൽക്കാരാണ് വീട്ടുകാരെ വിവരം അറിയിച്ചത്. തുടർന്ന് വീട്ടുകാരും നാട്ടുകാരും ഗുരുവായൂരിൽനിന്നുള്ള അഗ്നി രക്ഷാ സേനയും ചേർന്ന് തീയണച്ചെങ്കിലും ജീപ്പിന്റെ ഉൾഭാഗം പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ ചാവക്കാട് പലീസ് കേസെടുത്തു.

spot_img

Related news

ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്; കൊച്ചിയിൽ വൻ ലഹരിവേട്ട, 20 കിലോ കഞ്ചാവും എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

കൊച്ചി സിറ്റി പോലീസ് നടത്തിയ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്' പരിശോധനയിൽ...

മുത്തങ്ങ ഭൂസമര കേസ്; എം. ഗീതാനന്ദൻ ഉൾപ്പെടെയുള്ള മുഴുവൻ പ്രതികളെയും വെറുതെവിട്ടു, 23 വർഷത്തിന് ശേഷം കോടതി വിധി

ഏറെ കോളിളക്കം സൃഷ്ടിച്ച മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ ആദിവാസി...

നവജാത ശിശുവിനെ വിൽപന നടത്തിയ സംഭവം; അന്വേഷണം തൊടുപുഴയിലേക്കും വ്യാപിപ്പിച്ച് പോലീസ്, പ്രസവം നടന്ന ആശുപത്രിയിൽ പരിശോധന

നവജാത ശിശുവിനെ വിൽപന നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം തൊടുപുഴയിലേക്കും. ഫെബ്രുവരിയിൽ...

കാസർകോട് വെള്ളരിക്കുണ്ടിൽ എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കാസർകോട്: എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാസർകോട് വെള്ളരിക്കുണ്ട് നാട്ടക്കല്ലിലെ...

ഓപ്പറേഷൻ സ്റ്റീൽ ബേഡ്; ഹൈവേ കൊള്ളയ്ക്ക് പദ്ധതിയിട്ട കൂടുതൽ ക്രിമിനലുകൾ പിടിയിൽ, കായ്ക്കുരു രാഗേഷും ജുഗലും അറസ്റ്റിൽ

എറണാകുളം റൂറൽ ജില്ലാ പോലീസിന്റെ 'ഓപ്പറേഷൻ സ്റ്റീൽ ബേഡിന്റെ' ഭാഗമായുള്ള പരിശോധനയിൽ...