ഓണക്കാലത്ത് ലഹരിയെ പടിക്ക് പുറത്താക്കാന്‍ സംയുക്ത പരിശോധനയുമായി അധികൃതര്‍. ഓണം സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി മയക്കുമരുന്നു കേസുകള്‍ കണ്ടെത്തുന്നതിനും വ്യാജമദ്യത്തിന്റെ ഉപയോഗവും വില്‍പനയും തടയുന്നതിനുമായി പെരിന്തല്‍മണ്ണ എക്‌സൈസ് റേഞ്ച് പാര്‍ട്ടി, ജില്ലാ പൊലീസ് ഡോഗ് സ്‌ക്വാഡ്, മലപ്പുറം ഇഇ ആന്‍ഡ് എന്‍എസ്എസ്, മലപ്പുറം ഇഐ’ ആന്‍ഡ് ഐബി, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് എന്നിവരുടെ നേതൃത്വത്തിലാണ് വ്യാപക പരിശോധന നടത്തിയത്. അതേ സമയം കാര്യമായൊന്നും പരിശോധനയില്‍ കണ്ടെത്താനായില്ല.
അങ്ങാടിപ്പുറം റെയില്‍വേ സ്‌റ്റേഷന്‍, പെരിന്തല്‍മണ്ണ ടൗണ്‍, പെരിന്തല്‍മണ്ണയിലെയും അങ്ങാടിപ്പുറത്തെയും വൈലോങ്ങരയിലെയും കൊറിയര്‍ സ്ഥാപനങ്ങള്‍, പെരിന്തല്‍മണ്ണ മൂസക്കുട്ടി ബസ് സ്റ്റാന്‍ഡ്, വിവിധ ഹോട്ട് സ്‌പോട്ടുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. മലപ്പുറം പൊലീസ് കെ9 ഡോഗ് സ്‌ക്വാഡിലെ ഡോഗ് ട്രെയിനര്‍ ബിജു, മയക്കുമരുന്നുകള്‍ കണ്ടെത്തുന്നതില്‍ പ്രത്യേക പരിശീലനം ലഭിച്ച സ്‌നിഫര്‍ ഡോഗ് ലെയ്ക എന്നിവയും പരിശോധനയുടെ ഭാഗമായി. സെപ്റ്റംബര്‍ 5 വരെ നീളുന്ന ഓണം സ്‌പെഷ്യല്‍ െ്രെഡവിനോട് അനുബന്ധിച്ചാണ് പരിശോധന.
തുടര്‍ന്നും പരിശോധനയും കര്‍ശന നിരീക്ഷണവും തുടരുമെന്ന് എക്‌സൈസ് സിഐ ടി.ആര്‍.രാജേഷ് അറിയിച്ചു. പെരിന്തല്‍മണ്ണ റേഞ്ച് ഇന്‍സ്‌പെക്ടര്‍ എ.ശ്രീധരന്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഒ.മുഹമ്മദ് അബ്ദുല്‍ സലീം, ആര്‍പിഎഫ് അസി.ഇന്‍സ്‌പെക്ടര്‍ ബിജു, പ്രിവന്റീവ് ഓഫിസര്‍മാരായ യു.കുഞ്ഞാലന്‍കുട്ടി, പി.എസ്.പ്രസാദ്, ഡി.ഷിബു, വഹാബ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ കെ.നിബുണ്‍, കെ.പുഷ്പരാജ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.