കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡണ്ടായി നസീറ പറതൊടിയെ തെരഞ്ഞെടുത്തു

കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റായി മുസ്ലിം ലീഗ് പ്രതിനിധിയായ നാലാം വാർഡ് (പകരനെല്ലൂർ) മെമ്പർ നസിറ പറതൊടിയെ എതിരില്ലാതെ തിരഞ്ഞെടുത്തു. എൽഡിഎഫ് മെമ്പർമാർ പഞ്ചായത്ത്‌ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചു റിട്ടേണിംഗ് ഓഫീസർ കുറ്റിപ്പുറം സബ് രജിസ്ട്രാർ പി അരവിന്ദാക്ഷൻ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. നേരത്തെയുള്ള യുഡിഎഫ് ധാരണ പ്രകാരം കോൺഗ്രസ് പ്രതിനിധിയായ പ്രസിഡണ്ട് റിജിത ഷലീജ് രാജിവെച്ചതിനെ തുടർന്നാണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഒഴിവ് വന്നത്. അടിക്കടിയുള്ള പ്രസിഡന്റ് മാറ്റമുള്ള ഭരണസ്തംഭനം കുറ്റിപ്പുറം പഞ്ചായത്തിനെ പിറകോട്ടടിപ്പിക്കുന്നു എന്നരോപിച്ച് എൽഡിഎഫ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. പഞ്ചായത്തിന് മുൻപിൽ പ്രതിഷേധ പ്രകടനവും നടത്തി യുഡിഎഫിലെ പടലപിണക്കങ്ങൾ കാരണം പ്രസിഡന്റുമാർ മാറിമാറി വരുന്നത് ബസ്റ്റാന്റ് നവീകരണം അടക്കമുള്ള വികസന പ്രവർത്തനങ്ങളെ ബാധിക്കുന്നു വെന്നും പഞ്ചായത്തിലെ മാലിന്യം പ്രശ്നം പരിഹരിക്കനോ, ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനോ ഭരണ സമിതി തയ്യാറാകുന്നില്ലെന്നും പ്രതിഷേധ പ്രകടനത്തിൽ സി കെ ജയകുമാർ പറഞ്ഞു.

spot_img

Related news

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ ഡോക്ടർ ഹൈറൂൺ ഷാന മരണപ്പെട്ടു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം ജില്ല പുലാമന്തോൾ ചെമ്മലശ്ശേരിയിലെ വേങ്ങമണ്ണിൽ പെരിയംതടത്തിൽ...

യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വളാഞ്ചേരി: ആതവനാട് പാറേക്കളത്ത് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഒറുവില്‍ സൈതലവിയുടെ...

മുഅല്ലിം ഡേ യും പ്രതിഭകളെ ആദരിക്കല്‍ ചടങ്ങും നടന്നു

നരിപ്പറമ്പ്: ജീലാനി നഗര്‍ മദ് റസത്തുല്‍ ബദ്രിയ്യ ഹാളില്‍ ജീലാനി മഹല്ല്...

നിലമ്പൂരില്‍ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിക്ക് വെട്ടേറ്റു

നിലമ്പൂര്‍: മൂത്തേടത്ത് റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിക്ക് വെട്ടേറ്റതായി റിപ്പോര്‍ട്ട്. കാരപ്പുറം സ്വദേശി...

അഴുകിയ ഭക്ഷണം വിളമ്പിയ സാൻഗോസ് റസ്റ്റോറന്റിന് 50,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷൻ

വളാഞ്ചേരി: അഴുകിയ ഭക്ഷണം വിളമ്പിയ റസ്റ്റോറന്റിന് 50,000 രൂപ പിഴയിട്ട് ജില്ലാ...