മെസി മാർച്ചിൽ വരും; 2 ദിവസം മുമ്പ് അർജന്‍റീന ടീമിന്‍റെ മെയിൽ വന്നുവെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ

മലപ്പുറം: മെസ്സി കേരളത്തില്‍ വരുമെന്ന അവകാശ വാദവുമായി കായിക മന്ത്രി വീണ്ടും രംഗത്ത്. 2 ദിവസം മുമ്പ് അർജന്‍റീന ഫുട്ബാൾ ടീമിന്‍റെ മെയിൽ വന്നു. വരുന്ന മാർച്ചിൽ കേരളത്തില്‍ വരുമെന്ന് ഉറപ്പ് നൽകിയെന്നു വി അബ്ദു റഹ്മാൻ പറഞ്ഞു. നവംബറിൽ കളി നടക്കേണ്ടത് ആയിരുന്നു. സ്റ്റേഡിയത്തിലെ അസൗകര്യം തടസ്സമായെന്നും മന്ത്രി വിശദീകരിച്ചു.

മെസിയും അർജൻറീനയും ഈ വർഷം കൊച്ചിയിലേക്കെത്തില്ലെന്ന് ഉറപ്പായതോടെ സംസ്ഥാന സർക്കാർ മറുപടി പറയേണ്ട നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. ഔദ്യോഗികമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ, നവീകരണത്തിനെന്ന പേരിൽ കൊച്ചി സ്റ്റേഡിയം പൊളിച്ചിട്ടത് എന്തിനാണ്, ഇനി പഴയപടി എപ്പോഴാകും, കരാർ വ്യവസ്ഥകൾ എന്തൊക്കെയാണ്, സ്പോൺസറെ കണ്ടെത്തിയത് എങ്ങനെയാണ് തുടങ്ങി നിരവധി സംശയങ്ങളാണ് ഉയരുന്നത്. കളങ്കിതരുമായി കൂട്ടിനില്ലെന്ന് നേരത്തെ പറഞ്ഞ സർക്കാർ തന്നെയാണ് മുട്ടിൽ മരം മുറികേസിലെ പ്രതികളെ സ്പോൺസറാക്കിയത്.

Related news

പ്രിൻസസ് ഓഫ് അസ്റ്റൂറിയസ് പുരസ്കാരം നേടി ലയണൽ മെസ്സി; ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഫുട്ബോൾ താരം

സ്പെയിനിലെ പ്രശസ്തമായ പ്രിൻസസ് ഓഫ് അസ്റ്റൂറിയസ് പുരസ്കാരം നേടുന്ന ആദ്യ ഫുട്ബോൾ...

മുംബൈ ഇന്ത്യൻസ് മുഖ്യപരിശീലക സ്ഥാനം ഒഴിഞ്ഞ് മഹേള ജയവർധനെ; മൂന്ന് കിരീടനേട്ടങ്ങളുടെ പെരുമയുമായി പടിയിറക്കം

ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിന്റെ മുഖ്യപരിശീലക സ്ഥാനം ഒഴിഞ്ഞ് മഹേള ജയവർധനെ....

റൊണാൾഡോയുമായുള്ള തർക്കം; കോച്ച് ജോർജ് ജീസസിനെതിരെ അച്ചടക്കനടപടിക്ക് സാധ്യത

ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള തർക്കത്തിൽ പോർച്ചുഗൽ ദേശീയ ടീം പരിശീലകൻ ജോർജ് ജീസസിനെതിരെ...

മെസിയുടെ വൈകാരിക വിടവാങ്ങൽ; ‘അർജന്റീനയുടെ കളിക്കാരനായത് ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യം’

അർജന്റീന: ആരാധകരെ വികാരഭരിതരാക്കി അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസിയുടെ വിടവാങ്ങൽ...

ഇതിഹാസത്തിന് വിരാമം: നീലക്കുപ്പായത്തിൽ ഇനി മെസിയില്ല, മായാജാലം ബാക്കി!

അർജന്റീനയുടെ നീലക്കുപ്പായത്തിൽ ലിയോണൽ മെസിക്ക് ഇനി മത്സരങ്ങളില്ല...നേടാനുള്ളതെല്ലാം നേടി, ഫുട്ബോൾ ലോകത്തിന്റെ...