എം.ഇ.എസ് കെ.വി.എം കോളേജ് വളാഞ്ചേരി പൂർവ്വ വിദ്യാർത്ഥി സംഗമം ‘യുഫോറിയ 2024’ നടത്തി

1981 ൽ സ്ഥാപിതമായ വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിൽ കഴിഞ്ഞ 42 വർഷത്തിനിടയിൽ പഠനം പൂർത്തിയാക്കി വിവിധ തുറകളിൽ പ്രവർത്തിക്കുന്ന പൂർവ്വ വിദ്യാർഥികൾ കോളേജിൽ വീണ്ടും ഒത്തു കൂടി.കോളേജ് അലുംനി അസോസിയേഷന്റെ നേതൃത്വത്തിൽ യൂഫോറിയ 2024 എന്ന പേരിൽ നടന്ന സംഗമം, കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും അഖിലേന്ത്യാ അത് ലറ്റിക് ഫെഡറേഷൻ വൈസ് പ്രസിഡന്റും, കേരളാ അത് ലറ്റിക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും പ്രമുഖ വ്യവസായിയുമായ ഡോക്ടർ അൻവർ ആമീൻ ചേലാട്ട് ഉദ്ഘാടനം ചെയ്തു. മറ്റൊരു പൂർവ്വ വിദ്യാർഥിയും വളാഞ്ചേരി മുനിസിപ്പൽ ചെയർമാനുമായ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ മുഖ്യ പ്രഭാഷണം നടത്തി.
ഫ്രാൻ‌സിൽ വെച്ചു നടന്ന അന്താരാഷ്ട്ര ദീർഘദൂര കുതിരയോട്ട മത്സരമായ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പ് പൂർത്തിയാക്കിയ ആദ്യ ഇന്ത്യക്കാരിയും പൂർവ്വ വിദ്യാർത്ഥി ഡോ : അൻവർ അമീൻ ചേലാട്ടിന്റെ മകളുമായ നിദ അൻജുമിനുള്ള ഉപഹാരം ചടങ്ങിൽ ചടങ്ങിൽ വെച്ച് പ്രിൻസിപ്പൽ ഡോ: കെ പി വിനോദ്കുമാറിൽ നിന്ന് അൻവർ അമീനും ഭാര്യ മിന്നത്തും ഏറ്റുവാങ്ങി.
പൂർവകാല അധ്യാപകരെ ചടങ്ങിൽ വെച്ച് ആദരിച്ചു. മാനേജ്മെന്റിന്റെ പ്രത്യേക പുരസ്കാരങ്ങൾ ഡോ: അൻവർ അമീൻ, മുനിസിപ്പൽ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ, അലുംനി അസോസിയേഷൻ പ്രസിഡന്റ്‌ മുജീബ് റഹിമാൻ പിഎം എന്നിവർ ഏറ്റുവാങ്ങി. ഈ അധ്യയന വർഷം വിരമിക്കുന്ന കെമിസ്ട്രി വകുപ്പ് മേധാവി റുഖിയ കെ എമ്മിനെ ചടങ്ങിൽ ആദരിച്ചു.ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പടെ ഒട്ടേറെ ജനോപകാരപ്രദമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വിവിധ ബാച്ചുകൾക്കുള്ള അംഗീകാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. 2023 ൽ മികച്ച പ്രവർത്തനം കാഴ്ച വെച്ചതിനുള്ള വ്യക്തിഗത അവാർഡ് 1993 – 95 ബാച്ച് വിദ്യാർത്ഥിനിയും തിരൂർ സ്വദേശിനിയുമായ സെറീന സിഎം ഏറ്റുവാങ്ങി. മികവിനുള്ള മറ്റ് അംഗീകാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
ഉച്ചക്ക് ശേഷം പൂർവ്വ വിദ്യാർഥിയും ഗായകനും കലാകാരനുമായ ശ്രീനിവാസും സംഘവും അവതരിപ്പിച്ച ‘സ്നേഹമൽഹാർ’ എന്ന ഗസൽ സംഗീത പരിപാടി പ്രത്യേക ശ്രദ്ധയാകർഷിച്ചു.
പ്രിൻസിപ്പൽ ഡോ: കെപി വിനോദ് കുമാർ ആമുഖ പ്രഭാഷണം നടത്തി. മുൻ പ്രിൻസിപ്പൽമാരായ ഡോ: ഹുസൈൻ രണ്ടത്താണി, ഡോ : ക്യാപ്റ്റൻ അബ്ദുൽ ഹമീദ്, മാനേജിങ് കമ്മിറ്റി സെക്രട്ടറിയും മുൻ പ്രിൻസിപ്പലുമായ ഡോ : മുഹമ്മദലി, മുൻ അദ്ധ്യാപകനും മാനേജിങ് കമ്മിറ്റി ട്രഷററുമായ പാറയിൽ മൊയ്‌ദീൻ കുട്ടി എന്നിവർ സംസാരിച്ചു.

ചടങ്ങിൽ വെച്ച് പുതിയ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. മുജീബ് റഹിമാൻ പിഎം (പ്രസിഡന്റ്) , ഹബീബ് റഹ്‌മാൻ പി (ജനറൽ സെക്രട്ടറി ), ഷാഫി വി പി (ട്രഷറർ) എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ :
അമീർ ഫൈസൽ, നാഫി പി (വൈ: പ്രസിഡന്റ്‌), പ്രമോദ് കുമാർ, സെറീന സി എം (ജോ: സെക്രട്ടറി ), എക്സിക്യൂട്ടീവ് അംഗങ്ങൾ : നാസർ സി, അസ്‌ലം ബാബു, മൻസൂർ, സാജിദ്, സമദ് മച്ചിങ്ങൽ, ഉണ്ണികൃഷ്ണൻ, സമീർ ലാൽ. കൂടാതെ എക്സ് ഒഫീഷ്യോ പ്രതിനിധികളായി ഡോ : കെ പി വിനോദ് കുമാർ, ഡോ: പി മുഹമ്മദാലി, ഡോ :പി സി സന്തോഷ്‌ ബാബു, പ്രൊഫ: നിസാബ് ടി, എന്നിവർ ഉൾപ്പെട്ട കമ്മിറ്റി നിലവിൽ വന്നു.
അലുംനി അസോസിയേഷൻ പ്രസിഡന്റ്‌ മുജീബ് റഹ്‌മാൻ പി എം അധ്യക്ഷത വഹിച്ചു, ഹബീബ് റഹ്‌മാൻ പി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനവർ പ്രമോദ് പി നന്ദിയും പ്രകാശിപ്പിച്ചു

spot_img

Related news

വണ്ടൂരിൽ മിനിലോറി ഇരുചക്രവാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വണ്ടൂര്‍ അമ്പലപ്പടിയില്‍ മാങ്കുന്നന്‍ ചന്ദ്രന്‍ ആണ് മരിച്ചത്

വണ്ടൂര്‍ എറിയാട് വാളോര്‍ങ്ങലില്‍ മിനിലോറി ഇരുചക്രവാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും രണ്ട്...

ലൈഫ് ടൈം ഫ്രീ കണ്‍സല്‍ട്ടേഷന്‍ പ്രിവിലേജ് കാര്‍ഡ് വിതരണം

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ സര്‍വ്വീസ് കോപ്പറേറ്റീവ് ബാങ്കിലെ 70 വയസ്സു കഴിഞ്ഞ പെന്‍ഷനേഴ്‌സിന്...

കരിപ്പൂരില്‍നിന്ന് പുറപ്പെട്ട 3 വിമാനങ്ങള്‍ക്കും ബാംബ് ഭീഷണി

കരിപ്പൂര്‍: കരിപ്പൂരില്‍ മൂന്ന് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി. രണ്ട് എയര്‍ ഇന്ത്യാ...

മൈനോറിറ്റി ചാരിറ്റബിൾ ട്രസ്റ്റും വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലും നടത്തുന്ന മെഗാ സർജറി ക്യാമ്പിന്റെ ടോക്കൺ വിതരണം ചെയ്തു

ശൈഖുനാ അത്തിപ്പറ്റ ഉസ്താദിൻറെ പേരിൽ വളാഞ്ചേരിയിൽ പ്രവർത്തിക്കുന്ന മൈനോറിറ്റി ചാരിറ്റബിൾ ട്രസ്റ്റും...

എടപ്പാൾ ഹോസ്പിറ്റലിലെ കുട്ടികളുടെ ഡോക്ടർ റിയാസ് പി കെ അന്തരിച്ചു

എടപ്പാൾ ഹോസ്പിറ്റലിലെ കുട്ടികളുടെ ഡോക്ടർ റിയാസ് പി കെ അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന്...