പാലക്കാട് കാട്ടാനയുടെ ആക്രമണത്തില്‍ മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ മരിച്ചു

പാലക്കാട്: മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ വി മുകേഷ് (34) കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. ബുധനാഴ്ച രാവിലെ പാലക്കാട് കൊട്ടെക്കാട് വച്ച് റിപ്പോര്‍ട്ടിങ്ങിനിടെയായിരുന്നു കാട്ടാന ആക്രമണം. മലമ്പുഴ പനമരക്കാടിന് സമീപം ഷൂട്ടിനിടെയാണ് അപകടം. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താന്‍ വീട്ടില്‍ ഉണ്ണിയുടേയും ദേവിയുടേയും മകനാണ്. ഭാര്യ: ടിഷ.

spot_img

Related news

അബു അരീക്കോടിന്‍റെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കോഴിക്കോട്: നിയമ വിദ്യാര്‍ത്ഥി അബു അരീക്കോടിന്‍റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

കാട്ടുപന്നി കുറുകെച്ചാടി, കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് പാടത്തേക്ക് മറഞ്ഞു; 3 യുവാക്കൾക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് ചിറ്റൂർ റോഡിൽ കാട്ടുപന്നി കുറുകെച്ചാടി നിയന്ത്രണം വിട്ട കാർ...

കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് താമരശ്ശേരി...

രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കിയിട്ടില്ല, ബോധപൂർവ്വം ഒരാളെ ചവിട്ടി താഴ്ത്തേണ്ട കാര്യമില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി വേദി...