‘തോറ്റത് വേദനാജനകം, എങ്കിലും പോരാട്ടത്തിൽ അഭിമാനം’: ലോകകപ്പ് ഫൈനൽ തോൽവിയിൽ പ്രതികരിച്ച് മെസ്സി!

ലോകകപ്പ് ഫൈനലിൽ സ്‌പെയിനിനോട് ഏറ്റുവാങ്ങിയ തോൽവി ഏറെ വേദനാജനകമാണെന്ന് അർജന്റീന നായകൻ ലയണൽ മെസ്സി. എന്നാൽ, ടീമിന്റെ പോരാട്ടവീര്യത്തിലും തുടർച്ചയായ നേട്ടങ്ങളിലും അഭിമാനമുണ്ടെന്നും മെസ്സി പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയാണ് അർജന്റീനൻ സൂപ്പർതാരം പ്രതികരിച്ചത്.

ഫൈനലിലേക്കുള്ള യാത്രയിൽ ടീം നടത്തിയ അതിശയകരമായ തിരിച്ചുവരവുകളും രാജ്യത്തിന്റെ അകമഴിഞ്ഞ പിന്തുണയും മെസ്സി എടുത്തുപറഞ്ഞു. തുടർച്ചയായി രണ്ട് ലോകകപ്പ് ഫൈനലുകളിൽ എത്തിയെന്ന നേട്ടം ചെറിയ കാര്യമല്ലെന്നും ഓരോ ആശംസകൾക്കും പിന്തുണയ്ക്കും നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലോകകപ്പ് കിരീടം നേടിയ സ്‌പെയിൻ ടീമിനെയും മെസ്സി അഭിനന്ദിച്ചു.

‘ഈ തോൽവിയുടെ വേദന വലുതാണ്. അത് മറികടക്കാൻ സമയമെടുക്കും. എന്നാൽ ടീമിന്റെ പോരാട്ടവും രാജ്യത്തിന്റെ പിന്തുണയും എന്നും അഭിമാനത്തോടെ ഓർക്കും. അർജന്റീനക്കാരനാണെന്നതിൽ അഭിമാനമുണ്ട്. കിരീടം നേടിയ സ്‌പെയിനിന് അഭിനന്ദനങ്ങൾ’ – ഇൻസ്റ്റഗ്രാമിലെ കുറിപ്പിൽ മെസ്സി പറഞ്ഞു.

നാല് വർഷം മുമ്പ് നേടിയ ലോകകപ്പ് കിരീടം നിലനിർത്താനായിരുന്നു അർജന്റീനയുടെ ശ്രമം. ടൂർണമെന്റിൽ ഈജിപ്തിനെതിരെയും ഇംഗ്ലണ്ടിനെതിരെയും നടത്തിയ ശ്രദ്ധേയമായ തിരിച്ചുവരവുകളിലൂടെ ഫൈനലിലെത്തിയെങ്കിലും, നിർണായക മത്സരത്തിൽ സ്‌പെയിൻ മുന്നിൽ വീഴുകയായിരുന്നു.

ന്യൂയോർക്കിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ അധികസമയത്തിന്റെ 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ ഗോളാണ് സ്‌പെയിനിന് കിരീടം സമ്മാനിച്ചത്. വിജയത്തോടെ ലോകകപ്പിലെ രണ്ടാമത്തെ കിരീടവും സ്വന്തമാക്കിയ സ്‌പെയിൻ, പരാജയമറിയാതെയുള്ള തങ്ങളുടെ കുതിപ്പ് യൂറോപ്യൻ റെക്കോർഡായ 38 മത്സരങ്ങളിലേക്ക് നീട്ടുകയും ചെയ്തു.

spot_img

Related news

മെസ്സിയുടെ അവസാന നീലപ്പടയോട്ടം; ഒക്ടോബർ ആറിന് യാത്രയയപ്പ്

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ലിയോണൽ മെസ്സിയുടെ അവസാന മത്സരം...

വിനീഷ്യസും കൂട്ടരും ഇന്ത്യയിലേക്ക്; കൊൽക്കത്തയിൽ ഇന്ത്യ-ബ്രസീൽ സൂപ്പർ പോരാട്ടം ഒക്ടോബർ മൂന്നിന്!

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്ബോൾ മത്സരത്തിനുള്ള ബ്രസീൽ ടീമിൽ സൂപ്പർ താരങ്ങളെല്ലാം ഇടംപിടിച്ചു....

ഇന്ന് ദേശീയ കായിക ദിനം; ഹോക്കി ഇതിഹാസം മേജർ ധ്യാൻ ചന്ദിന്റെ സ്മരണയിൽ രാജ്യം

ന്യൂഡൽഹി: ഇന്ന് ദേശീയ കായിക ദിനം. ഇന്ത്യൻ ഹോക്കിയെ ലോകത്തിന്റെ കായിക...

മെസി വരുമെന്ന പേരിൽ GST തട്ടിപ്പ്: ഉദ്യോഗസ്ഥർക്ക് ചാർജ് മെമ്മോ

തിരുവനന്തപുരം: മെസി കേരളത്തിലെത്തുമെന്ന പേരിൽ നടന്ന സ്പോൺസർഷിപ്പ് ഇടപാടിൽ ജിഎസ്ടി വെട്ടിപ്പ്...

മെസ്സിയെ വധിക്കാൻ ഗൂഢാലോചന? ലോകകപ്പിനിടെ ഭീഷണികളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ലോകകപ്പിനിടെ അർജന്റീനൻ സൂപ്പർതാരം ലിയോണൽ മെസ്സിയെ ലക്ഷ്യമിട്ട് വധഭീഷണിയുണ്ടായിരുന്നതായി പൊലീസ് രേഖകൾ....