കനത്ത മഴയില്‍ മലപ്പുറത്ത് ലൈഫ് മിഷന്‍ വീടുകളിലേക്ക് മണ്ണിടിഞ്ഞ് വീണു

കനത്ത മഴയെ തുടര്‍ന്ന് മലപ്പുറം പരിയാപുരം കിഴക്കേ മുക്കിലുള്ള ലൈഫ് വീടുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. സുരക്ഷിതമല്ലാത്ത സ്ഥലത്താണ് വീടെന്നതിനാല്‍ മിക്ക വീടുകളിലും ആളുകള്‍ താമസിക്കുന്നുണ്ടായിരുന്നില്ല.16 വീടുകളാണ് ഇവിടെയുള്ളത്.

ഇത് ആദ്യമായല്ല പരിയാപുരത്തെ ഈ വീടുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുന്നത്. 10 വര്‍ഷം മുന്‍മ്പാണ് വീട് നിര്‍മമാണത്തിനായി പഞ്ചായത്ത് പല തട്ടുകളായി കിടക്കുന്ന ഈ ഭൂമി വാങ്ങിയത്. 5 വര്‍ഷം മുന്‍മ്പ് ലൈഫ് ഭവന പദ്ധതി പ്രകാരം 15 വീടും , ഇന്ദിര ആവാസ് യോജന പ്രകാരം ഒരു വീടും നിര്‍മ്മിച്ചു. മിക്ക വീടുകളിലേക്കും വഴിയില്ല. മണ്ണിടിച്ചില്‍ പതിവായതോടെ ഭൂരിഭാഗം കുടുംബങ്ങളും വാടക വീടുകളിലേക്ക് മാറി.

ഒട്ടും സുരക്ഷിതമല്ലാത്ത സ്ഥലം ഭവന നിര്‍മാണത്തിനായി വാങ്ങിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണം ഉയര്‍ന്നെങ്കിലും ഇതുവരെ യാതൊരു അന്വേഷണവും നടന്നിട്ടില്ല.

സര്‍ക്കാര്‍ പണം ഉപയോഗിച്ച് സ്ഥലം വാങ്ങുകയും , വീടു നിര്‍മ്മിക്കുകയും ചെയ്‌തെങ്കിലും നിര്‍ധനരായ കുടുംബങ്ങള്‍ക്ക് സുരക്ഷിതമായി ഇവിടെ താമസിക്കാന്‍ കഴിയുന്നില്ല. 2018 ലും, 2019 ലും ശക്തമായ മണ്ണിടിച്ചില്‍ ഉണ്ടായതോടെയാണ് ഭൂരിഭാഗം കുടുംബങ്ങളും ഇവിടെ നിന്നും മാറി താമസിച്ചത്‌

spot_img

Related news

തിരുവോണം ബമ്പര്‍; ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വിറ്റത് വയനാട്ടില്‍

വയനാട്: ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം...

നടന്‍ ടി പി മാധവന്‍ അന്തരിച്ചു

കൊല്ലം: മലയാള ചലച്ചിത്ര നടന്‍ ടി പി മാധവന്‍ അന്തരിച്ചു. 89...

ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ല; നിയമസഭയില്‍ തറയില്‍ തോര്‍ത്ത് വിരിച്ച് ഇരിക്കുമെന്ന് പി വി അന്‍വര്‍

നിയമസഭയില്‍ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ലെന്ന് പി വി അന്‍വര്‍ എംഎല്‍എ. താന്‍ പ്രതിപക്ഷത്തിന്റെ...