ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പോലീസ്;തട്ടിപ്പുകാരുടെ ഓഫറുകളില്‍ വീഴരുത്

ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നവര്‍ ഓഫറുകള്‍ കൂടുന്നതിനൊപ്പം വ്യാജന്മാരും കൂടിവരികയാണെന്ന് കേരള പോലീസിന്റെ മുന്നറിയിപ്പ്.വളരെ കുറഞ്ഞ വിലയില്‍ ഷോപ്പിംഗ് സൈറ്റുകളില്‍ വിലകൂടിയ മൊബൈല്‍ ഫോണുകള്‍, ഗാഡ്ജറ്റുകള്‍ എന്നിവ ലഭ്യമാകും എന്ന് പ്രചരിപ്പിച്ച് പണം തട്ടുന്നതാണ് ഇത്തരക്കാരുടെ രീതി.ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്ന് പോലീസ് മുന്നറിയിപ്പു നല്‍കി.പലപ്പോഴും, നിലവിലുള്ള പ്രശസ്തമായ ഷോപ്പിംഗ് സൈറ്റുകളുടെ അതേ മാതൃകയിലുള്ള രൂപകല്‍പ്പനയും,ലോഗോയും ഉപയോഗിച്ചാണ് ഇവര്‍ വെബ്‌സൈറ്റുകള്‍ നിര്‍മ്മിക്കുന്നത്. പ്രശസ്തമായ മൊബൈല്‍ കമ്പനികളും മറ്റ് ബ്രാന്‍ഡുകളും ഒരിക്കലും തങ്ങളുടെ പ്രോഡക്റ്റ് ഇത്രയും വിലകുറച്ച് നല്‍കില്ല എന്ന് നമ്മള്‍ അറിഞ്ഞിരിക്കണം.വില വിശ്വസനീയമായി തോന്നിയാല്‍ അതത് ഷോപ്പിംഗ് സൈറ്റുകളില്‍ പോയി ഓഫര്‍ വ്യാജമല്ല എന്ന് ഉറപ്പാക്കുന്നത് ഉചിതമായിരിക്കും. വിവേകത്തോടെ പെരുമാറുക. സാമ്പത്തികത്തട്ടിപ്പില്‍ പെട്ടാല്‍ ഉടന്‍ തന്നെ 1930 എന്ന നമ്പറില്‍ വിളിച്ച് പൊലീസ് സഹായം തേടണമെന്നും സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റര്‍ നിര്‍ദേശിച്ചു.

spot_img

Related news

‘ലോകഭൂപടത്തില്‍ ഇന്ത്യ സ്ഥാനം പിടിച്ചു’; വിഴിഞ്ഞത്ത് ട്രയൽ റൺ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ...

സ്വര്‍ണവില വീണ്ടും ഉയരുന്നു

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 520 രൂപ ഉയര്‍ന്ന്...

തന്റെ എം പി സ്ഥാനം മലബാറിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കിട്ടിയ അംഗീകാരമെന്ന് പി പി സുനീര്‍

ദില്ലി: തന്റെ എം പി സ്ഥാനം മലബാറിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്...

യാത്രയ്ക്കിടെ ബാഗ് മോഷണം പോയി; റെയില്‍വേ യുവതിക്ക് ഒരുലക്ഷം നഷ്ടപരിഹാരം നല്‍കണം

ട്രെയിന്‍ യാത്രയ്ക്കിടെ ലഗേജ് മോഷണം പോയ സ്ത്രീക്ക് നഷ്ടപരിഹാരമായി ഒരു ലക്ഷം...

ടെലിവിഷനും സ്റ്റാന്റും ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

കൊച്ചി: ടെലിവിഷനും സ്റ്റാന്റും ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. മൂവാറ്റുപുഴ...