രജനികാന്ത് നായകനായ ജയിലര്‍ ബോക്‌സ് ഓഫീസില്‍ ഓരോ റെക്കോര്‍ഡും തകര്‍ത്ത് മുന്നേറുകയാണ്. ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് ആഘോഷം ശൃഷ്ടിച്ചുകൊണ്ടാണ് ജയിലറിന്റെ കുതിപ്പ്.
72 കോടി രൂപയുടെ കളക്ഷന്‍ നേടി ആദ്യ ദിനം തന്നെ ആരാധകര്‍ തിയേറ്ററുകളില്‍ നിറഞ്ഞു. രജനികാന്തിനെ കൂടാതെ മോഹന്‍ലാലും ശിവരാജ്കുമാറും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധീനതതില്‍ സംഗീതം മുതല്‍ ആക്ഷന്‍ വരെ എല്ലാം മികച്ചതാണ്.
ചിത്രത്തിന് ഇത്രയും മികച്ച പ്രതികരണം ലഭിക്കുന്നതിനിടയില്‍, നെല്‍സണ്‍ ദിലീപ്കുമാര്‍ ജയിലര്‍ 2 നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നു എന്ന വാര്‍ത്ത നിറഞ്ഞിരുന്നു.
തിങ്കളാഴ്ച ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ മനോബാല വിജയബാലനാണ് ആരാധകരുമായി ഈ വാര്‍ത്ത പങ്കിട്ടത്. അദ്ദേഹത്തിന്റെ പോസ്റ്റില്‍ ജയിലറിന്റെ സംവിധായകന്റെ ഉദ്ധരണിയും ഉണ്ടായിരുന്നു.
ജയിലര്‍ 2 ല്‍ ജനികാന്തിനൊപ്പം ദളപതി വിജയും ഉണ്ടാകും എന്നാണ് അഭ്യുഹം