കോഴിക്കോട് : മുസ്ലീം ലീഗില്‍ ഇത്തവണയും വനിതകള്‍ക്ക് ഭാരവാഹിത്വമില്ല. പാര്‍ട്ടി അംഗത്വത്തില്‍ ഭൂരിപക്ഷം പേര്‍ വനിതകളായെങ്കിലും മുന്‍ നിലപാടില്‍ മാറ്റം വരുത്താന്‍ ലീഗ് തയ്യാറായില്ല. വനിതകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ വനിതാ ലീഗുണ്ടെന്നായിരുന്നു സംസ്ഥാന സെക്രട്ടറി പി എം എ. സലാമിന്റെ പ്രതികരണം. ‘സ്ത്രീകള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കാന്‍ ഞങ്ങളൊരു സംഘടനയുണ്ടാക്കിക്കൊടുത്തിട്ടുണ്ട്. അതാണ് വനിതാ ലീഗ്. രണ്ട് കൂട്ടര്‍ക്കും രണ്ട് സംഘടനയെന്നാണ്’ ഇക്കാര്യത്തില്‍ പി.എം.എ. സലാമിന്റെ വിശദീകരണം.
