പാലക്കാടിനെ പിന്തള്ളി, ജില്ലകളുടെ വലുപ്പത്തില്‍ ഇടുക്കി വീണ്ടും നമ്പര്‍ വണ്‍

സംസ്ഥാനത്തെ ജില്ലകളുടെ വലുപ്പത്തില്‍ ഇടുക്കി വീണ്ടും ഒന്നാമതായി. പാലക്കാടിനെ പിന്നിലാക്കിയാണ് ഇടുക്കി ഈ നേട്ടം കൈവരിക്കുന്നത്. ഭരണ സൗകര്യത്തിനായി എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിന്റെ ഭാഗങ്ങള്‍ ഇടമലക്കുടിയിലേക്ക് കൂട്ടിച്ചേര്‍ത്തതോടെയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയായി ഇടുക്കി മാറിയത്.

ദേവികുളം താലൂക്കിലെ ഇടമലക്കുടി വില്ലേജിന്റെ ഭൂവിസ്തീര്‍ണ്ണം കൂട്ടി സര്‍ക്കാര്‍ ഉത്തരവിറങ്ങിയതോടെയാണ് ഇടുക്കി വീണ്ടും ഒന്നാമതായത്. എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിന്റെ ഭാഗമായ 12718.5095 ഹെക്ടര്‍ സ്ഥലം ഇടുക്കിയിലെ ഇടമലക്കുടി വില്ലേജിലേക്ക് കൂട്ടിച്ചേര്‍ത്തതോടെ സംസ്ഥാനത്തെ വലുപ്പം കൂടിയ ജില്ല എന്ന പദവി ഇടുക്കിക്ക് തിരികെ ലഭിച്ചു.

ജില്ലയുടെ ആകെ വിസ്തൃതി 4358 ല്‍ നിന്ന് 4612 ചതുരശ്ര കിലോമീറ്ററായി ഉയര്‍ന്നു. ഇതോടെ 4482 ചതുരശ്ര കിലോമീറ്ററുള്ള പാലക്കാട് വലുപ്പത്തിന്റെ കാര്യത്തില്‍ രണ്ടാമതായി. ഭരണ സൗകര്യത്തിനായാണ് കുട്ടമ്പുഴ വില്ലേജിന്റെ ഭാഗങ്ങള്‍ ഇടമലക്കുടിയിലേക്ക് കൂട്ടിച്ചേര്‍ത്തത്.

പുതിയ മാറ്റത്തോടെ എറണാകുളം ജില്ല വിസ്തീര്‍ണത്തിന്റെ കാര്യത്തില്‍ അഞ്ചാം സ്ഥാനത്തും അഞ്ചാമതായിരുന്ന തൃശൂര്‍ നാലാം സ്ഥാനത്തുമെത്തി. മലപ്പുറമാണ് മൂന്നാം സ്ഥാനത്ത്. 1997 വരെ സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ല ഇടുക്കി ആയിരുന്നു. ജില്ലയുടെ ഭാഗമായിരുന്ന കുട്ടമ്പുഴ വില്ലേജ് ദേവികുളം താലൂക്കില്‍ നിന്ന് എറണാകുളത്തെ കോതമംഗലം താലൂക്കിലേക്ക് മാറ്റിയതോടെയാണ് ഇടുക്കിയുടെ ഒന്നാം സ്ഥാനം നഷ്ടമായത്. സിജോ വര്‍ഗീസ്‌

spot_img

Related news

ഒടുവില്‍ ശുഭവാര്‍ത്ത; അബിഗേല്‍ സാറയെ കണ്ടെത്തി 

18 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കും വിരാമം. കൊല്ലം ഓയൂരില്‍ നിന്ന് ഇന്നലെ...

കുസാറ്റ് ഫെസ്റ്റിൽ ദുരന്തം; ​ഗാനമേളക്കിടെ തിക്കും തിരക്കും; നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കളമശേരി കുസാറ്റ് ക്യാംപസില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാലു വിദ്യാര്‍ഥികളില്‍...

ക്രിസ്തുമസ് ബംപര്‍ സമ്മാനത്തുക ഉയര്‍ത്തി; ഒരു കോടി വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനം ലഭിക്കും

ക്രിസ്തുമസ് ബംപര്‍ സമ്മാനത്തുക ഉയര്‍ത്തി. കഴിഞ്ഞ തവണ 16 കോടിയായിരുന്ന ഒന്നാം...

തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ വെടിവയ്പ്പ്; ഭീകരാന്തരീക്ഷം സൃഷ്ടിച്ച പൂര്‍വ വിദ്യാര്‍ഥി കസ്റ്റടിയില്‍

തൃശൂര്‍ സ്‌കൂളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെടിവച്ച് പൂര്‍വവിദ്യാര്‍ഥി. ഇന്ന് രാവിലെ തൃശൂര്‍...

LEAVE A REPLY

Please enter your comment!
Please enter your name here