തൂമ്പാ പണിക്കു പോകാന്‍ അവധി വേണം; കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ കത്ത് വൈറല്‍

ജോലിക്കെത്താനായി ബൈക്കില്‍ പെട്രോള്‍ അടിക്കാന്‍ പണമില്ലാത്തതിനാല്‍ തൂമ്പാ പണിക്കു പോകാന്‍ അവധി ചോദിച്ചു കെഎസ്ആര്‍ടിസി ബസ് െ്രെഡവര്‍ എഴുതിയ കത്ത് വൈറലായി. ഇങ്ങനെയൊരു കത്ത് ലഭിച്ചില്ലെന്നാണു കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്. കത്തെഴുതി കെഎസ്ആര്‍ടിസി ഓഫിസില്‍ നല്‍കിയെങ്കിലും ‘പണി കിട്ടുമോ’ എന്ന പേടി കാരണം തിരികെ വാങ്ങിയെന്നും സുഹൃത്തുക്കള്‍ക്ക് അയച്ചതു ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യപ്പെട്ടതോടെയാണു വൈറലായതെന്നും െ്രെഡവര്‍ പറയുന്നു.

കാടുകുറ്റി അന്നനാട് പാമ്പുത്തറ സ്വദേശി അജുവാണു ബൈക്കില്‍ ഇന്ധനം നിറയ്ക്കാന്‍ പോലും പണമില്ലാത്തതിനാല്‍ തൂമ്പാ പണിക്കു പോകാനായി അവധി ചോദിച്ചു കത്ത് എഴുതിയത്. കെഎസ്ആര്‍ടിസിയില്‍ നിന്നുള്ള ശമ്പളം മുടങ്ങിയതിനാല്‍ കുട്ടികളുടെ പഠനച്ചെലവും വീട്ടുചെലവും അടക്കമുള്ളവ പ്രയാസത്തിലായി. വീട്ടില്‍ അരിമണി പോലും ഇല്ലാത്ത സ്ഥിതിയാണ്. ബൈക്കില്‍ ഇന്ധനമില്ലാത്തതിനാല്‍ സുഹൃത്തുക്കളുടെ സഹായത്തോടെയും വഴിയില്‍ കാണുന്ന വാഹനത്തില്‍ കൈകാട്ടി നിര്‍ത്തി ലിഫ്റ്റ് ചോദിച്ചുമെല്ലാമാണു ജോലിക്ക് എത്തുന്നതെന്നും അജു പറഞ്ഞു.

ജൂണിലെ വേതനമാണു കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ലഭിക്കാനുള്ളത്. ഇത് എന്നു ലഭിക്കുമെന്ന് അധികൃതര്‍ ഉറപ്പു പറയുന്നില്ല. എല്ലാ മാസവും അഞ്ചാം തീയതിക്കു മുന്‍പ് ആദ്യ ഗഡു വിതരണം ചെയ്യുമെന്ന പ്രഖ്യാപനവും പാഴായി. 11ാം തീയതിയായിട്ടും വേതനം ലഭിക്കാതായതോടെയാണ് അവധിയെടുത്തു തൂമ്പാ പണിക്കു പോകാന്‍ തീരുമാനിച്ചത്. തനിക്കെതിരെ നടപടി വരുമോയെന്ന ആശങ്ക വന്നതോടെ കത്തു തിരികെ വാങ്ങി. ഇന്നലെയും ഇന്നും ഡ്യൂട്ടിക്ക് ഹാജരായെന്നും ചാലക്കുടിതലശേരി റൂട്ടിലെ െ്രെഡവറായ അജു വ്യക്തമാക്കി.

spot_img

Related news

ജമ്മുകശ്മീരിലെ ഉധംപൂരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ഒരു ജവാന് വീരമൃത്യു

ജമ്മുകശ്മീരിലെ ഉധംപൂരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. പ്രദേശത്ത് ഭീകരര്‍ക്കായുള്ള...

മദ്യപാനത്തിനിടെ തര്‍ക്കം; ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊലപ്പെടുത്തി

തൃശൂരില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊലപ്പെടുത്തി. ആനന്ദപുരം സ്വദേശി യദു...

അക്രമികളുടെ മതം അക്രമത്തിന്റേത് മാത്രം, യഥാര്‍ത്ഥ മതവുമായി ഒരു ബന്ധവും അതിന് ഇല്ല: പാണക്കാട് സാദിഖലി തങ്ങള്‍

മലപ്പുറം: പഹല്‍ ഗാം ഭീകരാക്രമണത്തെ അപലപിച്ച് പാണക്കാട് സാദിഖലി തങ്ങള്‍. രാജ്യത്തിന്റെ...

യുഡിഎഫ് പ്രവേശനം: പി.വി അന്‍വറുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ചര്‍ച്ച നടത്തും

പി.വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച. കോണ്‍ഗ്രസ് നേതാക്കള്‍...

അത്യപൂര്‍വ ട്രിപ്പിള്‍ കണ്‍ജങ്ഷന്‍ ഈ മാസം 25 ന്‌

ആകാശം നമ്മളെ നോക്കി പുഞ്ചിരിക്കുന്ന അത്യപൂര്‍വ പ്രതിഭാസം കാണാന്‍ ഉടന്‍ അവസരം....