ദുബായ്: എച്ച്.കെ.ട്രെന്‍സ് സി.ഇ.ഒ ഹരികൃഷ്ണന് ബായ് യൂണിവേഴ്‌സിറ്റിയുടെ ആദരം. കോഡിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ് തുടങ്ങിയ നവീന സാങ്കേതിക വിദ്യകള്‍ ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളിലായി നിരവധി സ്‌കൂളുകളിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ വിജയകരമായി നടപ്പാക്കിയതിനാണ് അംഗീകാരം. ദുബായ് യൂണിവേഴ്‌സിറ്റിയിലെ വൈസ് പ്രസിഡന്റും അസോ. പ്രൊഫ സറും കൂടിയായ ഡോ. ഹുസ്സം അല്‍ ഹമ്മാദിയാണ് പുരസ്‌കാരം ഹരികൃഷ്ണന് സമ്മാനിച്ചത്. ചടങ്ങില്‍ സൈബര്‍ സ്‌ക്വയര്‍ സി.ഇ.ഒ എന്‍.പി.ഹാരിസും പങ്കെടുത്തു. വിദ്യാഭ്യാസ രംഗത്ത് 25 വര്‍ഷത്തിലേറെയായി പുതിയ സാങ്കേതിക വിദ്യകള്‍ വിജയകരമായി നടപ്പാക്കുന്ന പ്രവണതയാണ് അദ്ദേഹത്തെ ഈ രംഗത്ത് വിജയകരമാക്കുന്നത്. 2021ല്‍ കേരളത്തിലെ നിരവധി സ്‌കൂളുകള്‍ സ്മാര്‍ട്ട് ക്ലാസുകളായി മാറ്റിയതിന് ദുബായില്‍ നിന്നും പ്രത്യേക ബഹുമതിയും ലഭിച്ചിരുന്നു. വ്യൂസോണിക് ഡീലര്‍ ഒഫ് ദി ഇയര്‍ അവാര്‍ഡും സ്‌പെക്ട്രോണ്‍ ഗോള്‍ഡന്‍ പാര്‍ട്ണര്‍ അവാര്‍ഡും നേടിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ സ്‌കൂളുകളില്‍ കോഡിംഗ്, എ.ഐ എന്നിവ വിജയകരമായി നടപ്പാക്കി.




