ഒമാനിലെ മിന്നൽ പ്രളയം; അപകടത്തിൽ കാണാതായ റംലയുടെ മൃതദേഹം കണ്ടെത്തി

ഒമാനിൽ കഴിഞ്ഞ ദിവസം മിന്നിൽ പ്രളയത്തിൽ കാണാതായ തൃത്താല സ്വദേശി റംലയുടെ മൃതദേഹം കണ്ടെത്തി. 24 മണിക്കൂറിലധികം നീണ്ട തെരച്ചിലിന് ശേഷമാണ് സമുദ്രത്തോട് ചേർന്ന ഭാഗത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ഈ അപകടത്തിൽ മരണം മൂന്നായി. റംലയുടെ മൃതദേഹം അഴുകിയ നിലയിൽ ആണ്. അതിനാൽ ഒമാനിൽ തന്നെ ഖബറടക്കം നടത്താനാണ് ബന്ധുക്കൾ ആലോചിക്കുന്നത്.

റംലയുടെ മകൻ യൂസഫിന്‍റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  ഇവർക്കൊപ്പം മരിച്ച ഷംലയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഒമ്പത് പേരടങ്ങുന്ന രണ്ട് കുടുംബമാണ് മിന്നൽപ്രളയത്തിൽപ്പെട്ടത്. ഒമാനിലെ വിനോദസഞ്ചാരകേന്ദ്രമായ വാദി ബനീ ഖാലിദിലും അപകടത്തിൽപ്പെട്ട് ഒരു മലയാളി മരിച്ചു. കൊല്ലം പെരിനാട് സ്വദേശി മഹേഷ് കുമാറാണ് മരിച്ചത്. അൻപത് വയസ്സാണ്. ഇബ്ര ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. അതേസമയം ഒമാനിൽ ശക്തമായ മഴ ഇന്ന് രാത്രി വരെ തുടരും. 28 മുതൽ 92 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മഴക്കെടുതിയിൽ നിരവധി പേരെയാണ് സിവിൽ ഡിഫൻസും സേനകളും രക്ഷിച്ചത്. മിന്നൽ പ്രളയത്തിൽ നിരവധി വാഹനങ്ങളും ഒഴുകിപ്പോയി.

spot_img

Related news

ഉടമ അറിയാതെ സ്വർണം വീണ്ടും പണയം; ലക്ഷങ്ങളുടെ തട്ടിപ്പിൽ മുൻ ബാങ്ക് മാനേജർ അറസ്റ്റിൽ

മലപ്പുറം: താനൂരിലെ കാത്തലിക് സിറിയൻ ബാങ്ക് ശാഖയിൽ പണയംവെച്ച സ്വർണം ഉടമയുടെ...

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കാൻ നടപടി

കോട്ടയം: സിക്കിമിൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നുണ്ടായ ദുരന്തത്തിൽ...

കെട്ടിട അനുമതിയിൽ ക്രമക്കേട്; വിജിലൻസ് പരിശോധനയിൽ 45 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുകൾ കണ്ടെത്തി

തിരുവനന്തപുരം: കെട്ടിടനിർമാണത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ കണ്ടെത്താൻ വിജിലൻസ് നടത്തിയ...

ചിക്കൻ മന്തിയെന്ന പേരിൽ മൃഗക്കൊഴുപ്പ് ചേർത്തതായി കണ്ടെത്തൽ; തിരൂരങ്ങാടിയിൽ നഗരസഭയുടെ മിന്നൽ പരിശോധന

മലപ്പുറം: തിരൂരങ്ങാടിയിലെ വിവിധ ഹോട്ടലുകളിൽ ചിക്കൻ മന്തിയെന്ന പേരിൽ മറ്റ് മൃഗക്കൊഴുപ്പുകൾ...

മാലിന്യച്ചാക്ക് തുറന്നപ്പോൾ പെരുമ്പാമ്പ്; കൊയിലാണ്ടിയിൽ ഹരിത കർമസേനാംഗങ്ങൾക്ക് നടുക്കം

കോഴിക്കോട്: ഹരിത കർമസേന ശേഖരിച്ച മാലിന്യച്ചാക്കിനുള്ളിൽ പെരുമ്പാമ്പിനെ കണ്ടെത്തിയ സംഭവം കൊയിലാണ്ടിയിൽ...