നാലുവര്‍ഷ ബിരുദം: കരട് പാഠ്യപദ്ധതി അന്തിമരൂപം ഒരാഴ്ചക്കകം

തിരുവനന്തപുരം: നാലുവര്‍ഷത്തില്‍ ഹോണററി ബിരുദം നേടുന്നതടക്കമുള്ള കരട് പാഠ്യപദ്ധതി ചട്ടക്കൂടിന് അന്തിമരൂപം ഒരാഴ്ചക്കകം. നാലുവര്‍ഷ ബിരുദത്തിന് ചേരുന്നവര്‍ക്ക് മൂന്നാം വര്‍ഷവും ബിരുദവും നാലാം വര്‍ഷം ഹോണററി ബിരുദവുമാണ് ലഭിക്കുക. യുജിസിയില്‍ നിന്ന് വ്യത്യസ്തമായി മൂന്നാം വര്‍ഷം മാത്രമാണ് എക്‌സിറ്റ് ഓപ്ഷനുള്ളത്. യുജിസിയില്‍ ഒരുവര്‍ഷത്തില്‍ സര്‍ട്ടിഫിക്കറ്റും രണ്ടുവര്‍ഷത്തില്‍ ഡിപ്ലോമയും ലഭിക്കുന്ന ഓപ്ഷനുമുണ്ട്. എന്നാലിതില്‍ തൊഴില്‍മേഖലയിലേക്കുള്ള പഠനം മാത്രമാണുണ്ടാവുക. ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ പാഠ്യപദ്ധതിയില്‍ അറിവും നൈപുണ്യവും ഒരേപോലെ ലഭിക്കുന്ന തരത്തിലുള്ളതാകും.

പാഠ്യപദ്ധതി ചട്ടക്കൂടില്‍ ആവശ്യമായ ഭേദഗതികള്‍ ചര്‍ച്ചയിലൂടെ ക്രോഡീകരിച്ച് സമര്‍പ്പിച്ചതിന് ശേഷം അന്തിമരേഖയില്‍ വിദ്യാര്‍ഥി, അധ്യാപക പ്രതിനിധികള്‍ വീണ്ടും ചര്‍ച്ചയാകും. തുടര്‍ന്നിത് സര്‍വകലാശാലകള്‍ക്ക് കൈമാറുംകോളേജുകളുടെ അടിസ്ഥാന സൗകര്യവികസനമടക്കമുള്ളവയും ചര്‍ച്ചയാകും. ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെ പഠനത്തിന് ശേഷം സിലബസ് പരിഷ്‌കരണവും നടത്തും.

spot_img

Related news

‘ലോകഭൂപടത്തില്‍ ഇന്ത്യ സ്ഥാനം പിടിച്ചു’; വിഴിഞ്ഞത്ത് ട്രയൽ റൺ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ...

സ്വര്‍ണവില വീണ്ടും ഉയരുന്നു

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 520 രൂപ ഉയര്‍ന്ന്...

തന്റെ എം പി സ്ഥാനം മലബാറിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കിട്ടിയ അംഗീകാരമെന്ന് പി പി സുനീര്‍

ദില്ലി: തന്റെ എം പി സ്ഥാനം മലബാറിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്...

യാത്രയ്ക്കിടെ ബാഗ് മോഷണം പോയി; റെയില്‍വേ യുവതിക്ക് ഒരുലക്ഷം നഷ്ടപരിഹാരം നല്‍കണം

ട്രെയിന്‍ യാത്രയ്ക്കിടെ ലഗേജ് മോഷണം പോയ സ്ത്രീക്ക് നഷ്ടപരിഹാരമായി ഒരു ലക്ഷം...

ടെലിവിഷനും സ്റ്റാന്റും ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

കൊച്ചി: ടെലിവിഷനും സ്റ്റാന്റും ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. മൂവാറ്റുപുഴ...