വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിലും സ്റ്റോപ്പുകളിലും അന്തിമ തീരുമാനം;വണ്ടിക്ക് ഷൊര്‍ണൂരിലും സ്റ്റോപ്പ് അനുവദിച്ചു

തിരുവനന്തപുരം: വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിലും സ്റ്റോപ്പുകളിലും അന്തിമ തീരുമാനമായി. തിരുവനന്തപുരത്ത് നിന്ന് 5.20 ന് പുറപ്പെടുന്ന വണ്ടിക്ക് ഷൊര്‍ണൂരിലും സ്റ്റോപ്പ് അനുവദിച്ചു. ചെങ്ങന്നൂരിലും തിരൂരിലും സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം റെയില്‍വേ മന്ത്രിയും പങ്കെടുക്കും. നേമം, കൊച്ചുവേളി ടെര്‍മിനലുകളുടെ ഉദ്ഘാടനം ഇതോടൊപ്പം നടക്കും. വന്ദേഭാരതിന്റെ വേഗത തിരുവനന്തപുരം – ഷൊര്‍ണൂര്‍ വരെ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പണികളുടെ ഉദ്ഘാടനവും അന്ന് തന്നെ നടക്കും.

സമയക്രമം

തിരുവനന്തപുരം – 5.20
കൊല്ലം – 6.07
കോട്ടയം – 7.20
എറണാകുളം – 8.17
തൃശ്ശൂര്‍ – 9.22
ഷൊര്‍ണൂര്‍ – 10.02
കോഴിക്കോട് – 11.03
കണ്ണൂര്‍ 12.02
കാസര്‍കോട് – 1.30

വന്ദേ ഭാരത് എക്‌സ്പ്രസ് യാത്ര ചെയ്യുമ്പോള്‍ ഒരു ട്രെയിനും പിടിച്ചിടില്ലെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ് പറഞ്ഞു. സ്റ്റോപ്പുകള്‍ കൂടുതല്‍ വേണമെന്ന ആവശ്യം റെയില്‍വേക്ക് മുന്നിലുണ്ട്. കേരളത്തിലെ ട്രെയിനുകളില്‍ പഴയ ബോഗികള്‍ക്ക് പകരം പുതിയ ബോഗികള്‍ വേണമെന്ന ആവശ്യം റെയില്‍വേക്ക് മുന്നിലുണ്ട്. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം പലരെയും അസ്വസ്ഥതപ്പെടുത്തുന്നുണ്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ അന്വേഷണം വേണം. കേരളത്തില്‍ സിപിഎമ്മിന് ബദല്‍ എന്‍ഡിഎ ആണെന്ന് തെളിഞ്ഞു. പ്രധാനമന്ത്രി പറഞ്ഞ രാഷ്ട്രീയ മാറ്റം കേരളത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി

എട്ട് മണിക്കൂര്‍ 05 മിനിറ്റ് സമയമെടുത്താണ് തിരുവനന്തപുരത്ത് നിന്ന് വന്ദേ ഭാരത് എക്‌സ്പ്രസ് കാസര്‍കോട് എത്തുക. തിരിച്ച് കാസര്‍കോട് നിന്ന് ഉച്ചയ്ക്ക് 2.30 ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 10.30 യ്ക്ക് തിരുവനന്തപുരത്ത് എത്തിച്ചേരും.

മടക്കയാത്ര സമയക്രമം

കാസര്‍കോട് – 2.30
കണ്ണൂര്‍ – 3.28
കോഴിക്കോട് – 4.28
ഷൊര്‍ണ്ണൂര്‍ – 5.28
തൃശ്ശൂര്‍ – 6.03
എറണാകുളം – 7.05
കോട്ടയം – 8
കൊല്ലം – 9.18
തിരുവനന്തപുരം – 10.35

spot_img

Related news

പുത്തനത്താണിയിൽ അധ്യാപിക വീടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ

മലപ്പുറം ചേരുരാൽ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപികയെ വീട്ടിലെ അടുക്കളയിൽ തീപൊള്ളലേറ്റ്...

ഒഡീഷയില്‍ ട്രെയിനുകൾ കൂട്ടിയിടിച്ചു; 6 മരണം,50 പേര്‍ക്ക് പരുക്ക്; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഒഡീഷയിലെ ബാലസോർ ജില്ലയിലെ ബഹനാഗ സ്റ്റേഷന് സമീപം ട്രെയിനുകൾ കൂട്ടിയിടിച്ചു. 6...

ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂണ്‍ 4 ന് തിരിക്കും

കോഴിക്കോട്: കേരളത്തില്‍ നിന്നുള്ള ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂണ്‍...

ഇ -പോസ് മെഷീന്‍ വീണ്ടും തകരാറില്‍; സംസ്ഥാനത്ത് റേഷന്‍ വിതരണം നിര്‍ത്തിവെച്ചു

ഇ പോസ് മെഷീനിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നത്തെ റേഷന്‍...

വാഫി-വഫിയ്യ തര്‍ക്കങ്ങള്‍ക്കിടെ ലീഗ്, സമസ്ത നേതാക്കള്‍ ഒരുമിച്ചിരുന്നു; പ്രശ്ന പരിഹാരമുണ്ടായതായി സൂചന

വാഫി - വഫിയ്യ കോഴ്സുമായി ബന്ധപ്പെട്ട് സമസ്തയും പാണക്കാട് സാദിഖലി തങ്ങളുമായി...

LEAVE A REPLY

Please enter your comment!
Please enter your name here