യുദ്ധഭീതി ഒഴിഞ്ഞു; ജിസിസി രാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്ന് ഇറാൻ, മസൂദ് പസഷ്‌കിയാന്റെ നിർണ്ണായക പ്രഖ്യാപനം

അയല്‍ രാജ്യങ്ങളിലേക്ക് നടത്തിയ ആക്രമണങ്ങള്‍ക്ക് ക്ഷമ ചോദിച്ച് ഇറാന്‍. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേയായിരുന്നു ഇറാന്‍ പ്രസിഡന്റ് മസൂദ് പസഷ്‌കിയാന്റെ പ്രതികരണം. ജിസിസി രാജ്യങ്ങളിലേക്ക് ഇനി ആക്രമണമുണ്ടാകില്ലെന്നും ഇങ്ങോട്ട് ആക്രമണം ഉണ്ടായാല്‍ മാത്രമേ ഇനി പ്രത്യാക്രമണമുണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു. അയല്‍ രാജ്യങ്ങളിലേക്ക് കടന്നുകയറാന്‍ ഇറാന് യാതൊരു പദ്ധതിയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അയല്‍രാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്ന് ഭരണനിര്‍വഹണ ചുമതലയുള്ള ഇടക്കാല കൗണ്‍സില്‍ തീരുമാനമെടുത്തു. ഇറാന്‍ ഒരു തരത്തിലും എന്നിരിക്കിലും ആക്രമണങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങില്ലെന്നും മസൂദ് പസഷ്‌കിയാന്‍ വ്യക്തമാക്കി. ഇറാനെ എങ്ങനെയെങ്കിലും കീഴടക്കാമെന്ന സ്വപ്‌നം ശത്രുക്കള്‍ക്ക് തങ്ങളുടെ പട്ടടയിലേക്ക് കൊണ്ടുപോകാമെന്നാണ് അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നത്.

ഒരാഴ്ചയോളമായി ഗള്‍ഫ് രാജ്യങ്ങള്‍ ഇറാന്‍ ആക്രമണങ്ങളാല്‍ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. ഇറാന്റെ പരസ്യമായ ക്ഷമാപണം വന്നതോടെ ഭീഷണി ഒഴിഞ്ഞതിനാല്‍ ഉടന്‍ ഗള്‍ഫ് രാജ്യങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. താത്ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ച ദുബായ് വിമാനത്താവളം വീണ്ടും പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. പല രാജ്യങ്ങളിലും ആക്രമണങ്ങള്‍ നേരിട്ടാന്‍ ഷെല്‍ട്ടറുകള്‍ ഉള്‍പ്പെടെ സജ്ജമാക്കിയിരുന്നു. ബഹ്‌റൈനില്‍ ആളുകള്‍ കൂട്ടം കൂടുന്നതിനും വിലക്കുണ്ടായിരുന്നു. ഇതുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഉടന്‍ നീക്കിയേക്കുമെന്നാണ് വിലയിരുത്തല്‍.

spot_img

Related news

ഖത്തറിൽ ഗ്യാസ് പ്ലാന്റിൽ വൻ സ്ഫോടനം; 54 പേർക്ക് പരുക്ക്, 18 പേരെ കാണാതായി

ഖത്തറിലെ പ്രധാന ഗ്യാസ് ഉൽപാദന കേന്ദ്രങ്ങളിലൊന്നായ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ...

യുഎഇയിൽ ഇന്ന് മുതൽ വമ്പൻ മാറ്റങ്ങൾ; പാർക്കിങ്-ടോൾ നിരക്കുകൾ വർദ്ധിക്കും, കൃത്യമായി ശമ്പളം നൽകിയില്ലെങ്കിൽ കമ്പനികൾക്ക് വലിയ പിഴ

പ്രവാസികൾ ഉൾപ്പെടെയുള്ളവരെ ബാധിക്കുന്ന നിരവധി നിർണ്ണായക പരിഷ്കാരങ്ങളുമായി യുഎഇയിൽ ഇന്ന് മുതൽ...

ഫേസ് വളാഞ്ചേരി UAE-ക്ക് പുതിയ ഭാരവാഹികൾ; ഹബീബ് പാലാറ പ്രസിഡന്റ്, മുഹമ്മദ് റിനീഷ് ജനറൽ സെക്രട്ടറി

യു.എ.ഇ-യിലുള്ള വളാഞ്ചേരിക്കാരുടെ കൂട്ടായ്മയായ 'ഫേസ് വളാഞ്ചേരി' (FACE Valanchery) പുതിയ ഭാരവാഹികളെ...

ഹജ്ജ് തീർഥാടനത്തിന് തുടക്കം; ഇന്ത്യയിൽ നിന്നുള്ള ആദ്യ സംഘം ഈ മാസം 18-ന് പുറപ്പെടും

ഇന്ത്യയിൽ നിന്നുള്ള ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ യാത്ര ഈ മാസം...