ഡല്‍ഹി ഹനുമാന്‍ ജയന്തിയോടനുബന്ധിച്ച് ഏപ്രില്‍ 16ന് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടപടി ആരംഭിച്ചു. നോര്‍ത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് പൊളിക്കല്‍ നടപടികള്‍ പുരോഗമിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് മതിയായ സുരക്ഷ ഒരുക്കാന്‍ ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥലത്ത് കേന്ദ്ര സേനയും എത്തിയിട്ടുണ്ട്.
റോഡ് ചേര്‍ന്നുള്ള അനധികൃത കെട്ടിടങ്ങളാണ് അധികൃതര്‍ പൊളിക്കുന്നത്. യന്ത്ര സഹായത്തോടെയാണ് നടപടികള്‍ പുരോഗമിക്കുന്നത്. നിലവില്‍ പ്രകോപനങ്ങളോ സംഘര്‍ഷമോ ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. എന്നാലും പ്രത്യോഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷ മേഖലയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അധിക സുരക്ഷയ്ക്കായി കേന്ദ്ര സേനയെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.