പാന്‍ ഇന്ത്യനായി 5 ഭാഷകളില്‍ ‘എമ്പുരാന്‍’ മാര്‍ച്ച് 27ന് എത്തും; കേരളപ്പിറവി ദിനത്തില്‍ സര്‍പ്രൈസുമായി മോഹന്‍ലാല്‍

മലയാളികള്‍ക്ക് സര്‍പ്രൈസുമായി കേരളപ്പിറവി ദിനത്തില്‍ മോഹന്‍ലാല്‍. പൃഥ്വിരാജിന്റെ വന്‍ വിജയം നേടിയ സംവിധാന അരങ്ങേറ്റ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം മലയാളം ഇതുവരെ കണ്ടിട്ടില്ലാത്തത്ര വലിയ കാന്‍വാസിലാണ് ഒരുങ്ങുന്നത്. ഇപ്പോഴിതാ ഏറ്റവും പ്രധാനപ്പെട്ട ഒരു അപ്‌ഡേറ്റ് കേരളപ്പിറവി ദിനത്തില്‍ സര്‍പ്രൈസ് ആയി പുറത്തുവിട്ടിരിക്കുകയാണ് മോഹന്‍ലാല്‍.

എമ്പുരാന്റെ റിലീസ് തീയതി ആണ് അത്. ചിത്രം ലോകവ്യാപകമായി 2025 മാര്‍ച്ച് 27 ന് തിയറ്ററുകളില്‍ എത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. കൗതുകമുണര്‍ത്തുന്ന ഒരു പോസ്റ്ററിനൊപ്പമാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം ചിത്രത്തിന്റെ ഒരു പ്രധാന ലൊക്കേഷനാണ് റഷ്യയും. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ശശി കപൂര്‍, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പന്‍, തുടങ്ങിയവരും ഈ ചിത്രത്തില്‍ ശക്തമായ സാന്നിധ്യങ്ങളാണ്.

spot_img

Related news

‘കങ്കുവ’യുടെ വിളയാട്ടത്തിന് ഇനി വെറും അഞ്ച് നാള്‍

സൂര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കങ്കുവ റിലീസിന് ഇനി...

ലോകേഷിന്റെ എല്‍സിയുവില്‍ പുതിയ സംഗീത സംവിധായകന്‍

ചെന്നൈ: 'ബെന്‍സ്' എന്ന വരാനിരിക്കുന്ന തമിഴ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്...

‘അമരന്‍’ ചിത്രത്തിന് തിരിച്ചടി; കളക്ഷനെ ബാധിക്കുമോയെന്ന് ആശങ്ക

ശിവകാര്‍ത്തികേയന്‍ നായകനായ 'അമരന്‍' സിനിമയുടെ വിജയം പ്രതീക്ഷകള്‍ക്കപ്പുറമാണ്. അമരന്‍ ആഗോളതലത്തില്‍ 100...

ബോക്‌സ് ഓഫീസില്‍ ഹിറ്റടിച്ച് ദുല്‍ഖറിന്റെ ‘ലക്കി ഭാസ്‌ക്കര്‍’

കേരളത്തിലെ തീയറ്ററുകളില്‍ നിന്ന് മാത്രം ഒറ്റ ദിവസം കൊണ്ട് ദുല്‍ഖറിന്റെ ഏറ്റവും...

ദീപാവലി കേമമാക്കാന്‍ ‘ലക്കി ഭാസ്‌കര്‍’ നാളെ തിയറ്ററുകളില്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം 'ലക്കി ഭാസ്‌കര്‍'...