തെരഞ്ഞെടുപ്പ് ഫലം; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ നടപടി, അഡ്മിന്‍മാര്‍ക്ക് മുന്നറിയിപ്പ്

തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ തെറ്റിദ്ധാരണകളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കോഴിക്കോട് കലക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

വാര്‍ത്തകളുടെ നിജസ്ഥിതി എളുപ്പത്തില്‍ സ്ഥിരീകരിക്കുന്നതിന് ജില്ലാതലത്തില്‍ സെല്ലിന് രൂപം നല്‍കുമെന്നും. സാമൂഹ്യ മാധ്യമങ്ങളെ നിരീക്ഷിക്കുന്നതിന് വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഫെസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, എക്‌സ് ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകള്‍ വഴി വസ്തുതാ വിരുദ്ധവും ജനങ്ങളില്‍ തെറ്റിദ്ധാരണകള്‍ പരത്തുന്ന ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കും അവ ഷെയര്‍ ചെയ്യുന്നവര്‍ക്കുമെതിരേ ശക്തമായ നടപടി സ്വീകരിക്കും.

ഇത്തരം പോസ്റ്ററുകള്‍, വിഡിയോകള്‍, ടെക്സ്റ്റ്- ശബ്ദ സന്ദേശങ്ങള്‍ എന്നിവ പോസ്റ്റ് ചെയ്യുന്നവര്‍ക്കും അവ പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ നടപടി സ്വീകരിക്കും.’ വാട്‌സ്ആപ്പ്, ഗ്രൂപ്പുകളില്‍ ഇത്തരം ഉള്ളടക്കങ്ങള്‍ വരുന്നപക്ഷം അവയുടെ അഡ്മിന്‍മാര്‍ക്കെതിരെ നടപടി വരുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു

spot_img

Related news

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ മൊഴികളില്‍ കേസ് എടുത്ത് പ്രത്യേക സംഘം

തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ മൊഴികളില്‍ കേസ് എടുത്ത് പ്രത്യേക സംഘം....

ഉപതെരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്നും എ കെ ഷാനിബ് പിന്മാറി

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്നും എ കെ ഷാനിബ് പിന്മാറി. സരിന്...

സഹായം കേന്ദ്രം നല്‍കിയില്ല; വയനാട് ദുരിതാശ്വാസത്തില്‍ കേന്ദ്രത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍.

വയനാട് ദുരിതാശ്വാസത്തിന് പ്രത്യേക സഹായം കേന്ദ്രം നല്‍കിയില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ...

മർദിച്ചിട്ടില്ലെന്ന് യുവതി; പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി. ഭർത്താവും കേസിലെ ഒന്നാം പ്രതിയുമായ...

ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം,CCTV; കെഎസ്ആര്‍ടിസി പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് AC ബസ്‌

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പുതുതായി നിരത്തിലിറക്കിയ പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് AC ബസില്‍...