സെസ് ഏര്‍പ്പെടുത്തിയിട്ടും മദ്യവില കൂടി

സെസ് ഏര്‍പ്പെടുത്തിയതോടെ ഇന്ധന വില്‍പന ഇടിഞ്ഞെങ്കിലും മദ്യവില്‍പനയെ ഇതു ബാധിച്ചില്ല. കഴിഞ്ഞ നവംബറില്‍ വില്‍പന നികുതി നാലു ശതമാനം വര്‍ധിപ്പിക്കുകയും ഇത്തവണ ബജറ്റില്‍ സെസ് ഏര്‍പ്പെടുത്തുകയും ചെയ്‌തെങ്കിലും വിദേശമദ്യ വില്‍പനയില്‍ വലിയ ഏറ്റക്കുറച്ചിലുകളില്ല. വില കൂടിയാലും മദ്യം ജനം വാങ്ങും എന്നു സാരം. ബാറുകളിലേക്കും കണ്‍സ്യൂമര്‍ ഫെഡിലേക്കുമായി നല്‍കിയ മദ്യത്തിന്റെ അളവില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു നേരിയ കുറവുണ്ടെങ്കിലും ബവ്‌കോ ഔട്ലെറ്റ് വഴിയുള്ള വില്‍പന വര്‍ധിക്കുകയാണു ചെയ്തത്.

2022 ഏപ്രില്‍ മുതല്‍ ജൂണ്‍ 15 വരെയുള്ള രണ്ടര മാസം ബവ്‌കോയില്‍ നിന്നു ബാറുകള്‍ക്കും കണ്‍സ്യൂമര്‍ ഫെഡിനും നല്‍കിയതു 11.48 ലക്ഷം കെയ്‌സ് വിദേശമദ്യമായിരുന്നു. ഈ വര്‍ഷം ഇതേ കാലയളവില്‍ ഇതു 11.36 ലക്ഷം കെയ്‌സ്. എന്നാല്‍ ബവ്‌കോ ഔട്ലെറ്റുകള്‍ വഴി കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 32.48 ലക്ഷം കെയ്‌സ് വിദേശമദ്യം വിറ്റ സ്ഥാനത്ത് ഈ വര്‍ഷം വില്‍പന 35.45 ലക്ഷമായി ഉയര്‍ന്നു.
സെസ് നിലവില്‍ വന്നശേഷം ഏപ്രില്‍ മുതല്‍ ജൂണ്‍ 15 വരെയുള്ള രണ്ടര മാസത്തെ വില്‍പനക്കണക്ക് ഇങ്ങനെയാണ്: ബാറുകളിലേക്കും കണ്‍സ്യൂമര്‍ ഫെഡിലേക്കുമായി 11.36 ലക്ഷം കെയ്‌സ് വിദേശമദ്യവും 14.88 ലക്ഷം കെയ്‌സ് ബീയറും വിറ്റു. ബവ്‌കോ ഔട്ലെറ്റുകളില്‍ 35.45 ലക്ഷം കെയ്‌സ് വിദേശമദ്യവും 11.77 ലക്ഷം കെയ്‌സ് ബീയറും വിറ്റു. രണ്ടര മാസത്തിനിടെ ആകെ വില്‍പന 4091.61 കോടിയുടേത്. മാസം ശരാശരി 1636 കോടിയുടെ വില്‍പന. 2023 മാര്‍ച്ചില്‍ ബാറുകളിലേക്കും കണ്‍സ്യൂമര്‍ ഫെഡിലേക്കും ആകെ നല്‍കിയത് 5.06 ലക്ഷം കെയ്‌സ് വിദേശമദ്യവും 7.17 ലക്ഷം കെയ്‌സ് ബീയറുമാണ്.

ബവ്‌കോ ഔട്ലെറ്റുകള്‍ വഴി വിറ്റത് 15.60 ലക്ഷം കെയ്‌സ് വിദേശമദ്യവും 4.63 ലക്ഷം കെയ്‌സ് ബീയറും. സാമ്പത്തികവര്‍ഷം അവസാനിക്കുന്നതിനാല്‍ മാര്‍ച്ചില്‍ വില്‍പനയ്ക്കു നല്ല ‘പുഷ്’ കൊടുക്കാറുള്ളതിനാലാണു വില്‍പന കൂടിയതെന്നു പറയുന്നു. ആകെ 1556 കോടി രൂപയുടെ മദ്യം ബവ്‌കോ വിറ്റു. 5001000 രൂപ വിലയുള്ള മദ്യത്തിന് 20 രൂപയും ആയിരത്തിനു മുകളില്‍ വിലയുള്ള മദ്യത്തിനു 40 രൂപയുമാണു സര്‍ക്കാര്‍ സെസ് ഏര്‍പ്പെടുത്തിയത്. എന്നാല്‍, ഇതു യഥാക്രമം 30, 50 രൂപ വീതമാണു ബവ്‌കോ കുപ്പികളില്‍ ചുമത്തിയത്. സെസ് ചേര്‍ക്കുമ്പോഴുള്ള വില്‍പനവിലയില്‍ വില്‍പന നികുതിയും വിറ്റുവരവു നികുതിയും ചുമത്തുകയായിരുന്നു.

spot_img

Related news

അറബിക്കടലില്‍ ന്യൂനമര്‍ദം; ഈയാഴ്ച ശക്തമായ മഴ തുടരും; ഇന്ന് ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ഈയാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. മധ്യ കിഴക്കന്‍...

സംസ്ഥാനത്ത് മഴ ശക്തം. ഇന്ന് 9 ജില്ലകളില്‍ നിലവില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തം. ഇന്ന് 9 ജില്ലകളില്‍ നിലവില്‍...

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; കാസര്‍കോട് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

കാസര്‍കോട്: ട്രാഫിക് നിയമ ലംഘനം ആരോപിച്ച് പൊലീസ് പിടികൂടിയ ഓട്ടോ തിരിച്ചു...

കേരളത്തില്‍ മ്യൂറിന്‍ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് മ്യൂറിന്‍ ടൈഫസ് സ്ഥിരീകരിച്ചു. രാജ്യത്ത് അപൂര്‍വ്വമായി കാണപ്പെടുന്നതും ചെള്ള്...

കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചു കൊടുത്ത യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കുറ്റിപ്പുറം : കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചു കൊടുത്ത യുവാവിനെ മരിച്ച...