2026ലെ ലോക കപ്പോടെ കളി നിര്‍ത്തുമെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

2026-ല്‍ അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളില്‍ നടക്കുന്ന ഫിഫ ലോകകപ്പ് തന്റെ അന്താരാഷ്ട്ര കരിയറിന്റെ അവസാന അധ്യായമായിരിക്കുമെന്ന് തുറന്നുപറഞ്ഞ് പോര്‍ച്ചുഗല്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യനോ റൊണാള്‍ഡോ. കഴിഞ്ഞ ദിവസം സൗദി ഫോറത്തില്‍ വീഡിയോ വഴി സംസാരിച്ച താരം പ്രഫഷനല്‍ രംഗത്ത് നിന്നും റിട്ടയര്‍ ചെയ്യാനുള്ള തീരുമാനം തുറന്നു പറയുകയായിരുന്നു.

നിലവില്‍ 40 കാരനായ റൊണാള്‍ഡോ, പ്രായം ഒടുവില്‍ തന്റെ വിടവാങ്ങല്‍ നിര്‍ദ്ദേശിക്കുമെന്ന് തുറന്നുപറയുകയായിരുന്നു. ”എനിക്ക് 41 വയസ്സ് തികയാന്‍ പോകുന്നു. പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ അടുത്ത ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ സംഭവിക്കും. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ഞാന്‍ ഫുട്‌ബോളിനായി എല്ലാം നല്‍കി. തീര്‍ച്ചയായും 2026-ലേത് എന്റെ അവസാന ലോകകപ്പായിരിക്കും. ആ നിമിഷം ഞാന്‍ ശരിക്കും ആസ്വദിക്കുന്നു.”-റൊണാള്‍ഡോ പറഞ്ഞു.

spot_img

Related news

പക്ഷിപ്പനി തളർത്തിയ ഷട്ടിൽ നിർമ്മാണം; ബദൽ മാർഗ്ഗവുമായി ലോക ബാഡ്മിന്റൺ ഫെഡറേഷൻ

ബാഡ്മിന്റൺ കോർട്ടുകൾ ഇനി സിന്തറ്റിക് തൂവലുകളുള്ള ഷട്ടിൽ കോക്കുകളിലേക്ക് മാറുന്നു. പക്ഷിപ്പനിയും...

കോട്ടക്കലിൽ വീണ്ടും കാൽപ്പന്താരവം; അൽ അസ്ഹർ അഖിലേന്ത്യാ സെവൻസ് ലോഗോ പ്രകാശനം ചെയ്തു

17-ാമത് അൽ അസ്ഹർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ലോഗോ പ്രകാശനം...

ഐഎസ്എൽ 2026: കേരള ബ്ലാസ്റ്റേഴ്‌സിന്റെ തുടക്കം തോല്‍വിയോടെ; മോഹന്‍ ബഗാനോട് എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റു

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ തുടക്കം തോല്‍വിയോടെ. നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ ബഗാനോട്...

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക്; സ്വാഗതം ചെയ്‌ത്‌ CSK

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിൽ. ഔദ്യോഗിക പ്രഖ്യാപനമായി. From God’s...

മെസി മാർച്ചിൽ വരും; 2 ദിവസം മുമ്പ് അർജന്‍റീന ടീമിന്‍റെ മെയിൽ വന്നുവെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ

മലപ്പുറം: മെസ്സി കേരളത്തില്‍ വരുമെന്ന അവകാശ വാദവുമായി കായിക മന്ത്രി വീണ്ടും രംഗത്ത്....