ചേർപ്പ് (തൃശൂർ) : മൈസൂരുവില്‍ സ്വകാര്യ ടെലികോം കമ്പനി ജീവനക്കാരിയായ മലയാളി യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ യുവതിക്കൊപ്പം താമസിച്ചിരുന്ന മലയാളിയായ സുഹൃത്തിനെ മൈസൂരു പോലീസ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റുചെയ്തു.തൃശ്ശൂര്‍ ഊരകം ചെമ്പകശേരി പരേതനായ ഷാജിയുടെ മകൾ സബീനയെ (30) മൈസൂരുവിലെ ജോലിസ്ഥലത്തു ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബേഗാട്ടി സെക്കൻഡ് സ്ട്രീറ്റിലെ ജോലിസ്ഥലത്തു ബുധൻ രാവിലെയായിരുന്നു സംഭവം. ദേഹത്തു മുറിപ്പാടുകൾ കണ്ടെത്തിയതായി സൂചനയുണ്ട്.
സബീനയുടെ കൂടെ മൈസൂരുവിൽ താമസിച്ചിരുന്ന തൃശൂർ കരുവന്നൂർ സ്വദേശി ഷഹാസിനെ മൈസൂരു സരസ്വതിപുരം പൊലീസ് പൊലീസ് കസ്റ്റഡിയിലെടുത്തു.വിവാഹമോചിതയായ സബീന മൈസൂരുവിലെ ബോഗാധിയിലായിരുന്നു താമസം.പലപ്പോഴും ഇരുവരും ഒന്നിച്ച് താമസിക്കാറുണ്ടായിരുന്നു. വിവാഹം കഴിക്കുന്നത് സംബന്ധിച്ച് ഇവര്‍ക്കിടയില്‍ വഴക്കുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ 1.30-ഓടെയാണ് യുവതിയെ കഴുത്തില്‍ മുറിവേറ്റ് മരിച്ചനിലയില്‍ താമസസ്ഥലത്ത് കണ്ടെത്തിയത്.കൂടാതെ ദേഹത്ത് മര്‍ദനമേറ്റ പാടുകളുമുണ്ടായിരുന്നെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. സംഭവസമയം യുവാവ് ഒപ്പമുണ്ടായിരുന്നു. സബീനയ്ക്ക് 10 വയസ്സുള്ള മകനുണ്ട്. സംഭവസമയം മകന്‍ നാട്ടിലായിരുന്നു.സഹോദരങ്ങള്‍: ഷമീര്‍, ഷംനാദ്, ഷാനവാസ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി.