കയ്പമംഗലത്ത് വഞ്ചി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

കയ്പമംഗലത്ത് കടലില്‍ വഞ്ചി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പെരിഞ്ഞനം സ്മാരകം സ്‌കൂളിന് സമീപം താമസിക്കുന്ന കുഞ്ഞു മാക്കന്‍ പുരയ്ക്കല്‍ സുരേഷ് (52) ആണ് മരിച്ചത്.ശനിയാഴ്ച്ച പുലര്‍ച്ചെ ആറരയോടെയായിരുന്നു അപകടം.

മൂന്നുപീടിക ബീച്ച് പന്തല്‍ കടവില്‍ നിന്ന് മൂന്ന് പേരുമായി മത്സ്യ ബന്ധനത്തിനിറക്കിയ ചാവല്‍ ദേത്തെ ബാബ എന്ന വള്ളമാണ് മറിഞ്ഞത്. കരയില്‍ നിന്ന് അമ്പത് മീറ്റര്‍ അകലെ വെച്ച് തിരയില്‍ മറിയുകയായിരുന്നു. കരയില്‍ നിന്നിരുന്ന മറ്റു മത്സ്യതൊഴിലാളികള്‍ ചേര്‍ന്ന് രണ്ട് പേരെ വടം ഇട്ട് രക്ഷപ്പെടുത്തിയെങ്കിലും ഒരാളെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ 100 മീറ്റര്‍ തെക്ക് മാറി ഏഴരയോടെ മൃതദേഹം കണ്ടെത്തി.

സീ ഗാര്‍ഡുമാരായ ഹുസൈന്‍, ഷിജോയ്, മറ്റു മത്സ്യെത്തൊഴിലാളികളും ചേര്‍ന്ന് മൃതദേഹം കരക്കെത്തിച്ച് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ കൂളിമുട്ടം സ്വദേശികളായ ജ്യോതി , രാജേഷ് എന്നിവരെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വള്ളത്തിനും, എഞ്ചിനും, വലക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കയ്പമംഗലം എസ് എച്ച് ഒ കൃഷ്ണപ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

spot_img

Related news

തിരുവോണം ബമ്പര്‍; ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വിറ്റത് വയനാട്ടില്‍

വയനാട്: ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം...

നടന്‍ ടി പി മാധവന്‍ അന്തരിച്ചു

കൊല്ലം: മലയാള ചലച്ചിത്ര നടന്‍ ടി പി മാധവന്‍ അന്തരിച്ചു. 89...

ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ല; നിയമസഭയില്‍ തറയില്‍ തോര്‍ത്ത് വിരിച്ച് ഇരിക്കുമെന്ന് പി വി അന്‍വര്‍

നിയമസഭയില്‍ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ലെന്ന് പി വി അന്‍വര്‍ എംഎല്‍എ. താന്‍ പ്രതിപക്ഷത്തിന്റെ...