തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പിൽ തേങ്ങ പറിക്കുന്നതിനിടയിൽ കടന്നൽ കുത്തേറ്റയാൾ മരിച്ചു. പരിയാരം തലോറയിലെ ടിവി ഗോകുൽദാസ് (45) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം ഓഗസ്റ്റ് 28ന് ആണ് തേങ്ങ പറിക്കുന്നതിനിടയിൽ തെങ്ങിലുണ്ടായിരുന്ന കടന്നൽ കൂട് ഇളകി ഗോകുൽദാസിനെ ആക്രമിച്ചത്.




