പൊള്ളലേറ്റ് ചികിത്സ, ആശുപത്രി വിട്ടു മടങ്ങിയ ശേഷം ന്യൂമോണിയ ബാധിച്ചു; അവനി മരിച്ചു

മലപ്പുറം മഞ്ചേരിയിൽ വസ്ത്രത്തിന് അബദ്ധത്തിൽ തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു. തൃക്കലങ്ങോട് സ്വദേശി സുനീഷിന്റെ മകൾ അവനി ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

ആമയൂർ എ.എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു അവനി.

രണ്ട് മാസം മുൻപാണ് ദീപം തെളിക്കുന്നതിനിടെ കുട്ടിയുടെ വസ്ത്രത്തിലേക്ക് തീ പടർന്ന് ഗുരുതരമായി പൊള്ളലേറ്റത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

മൂന്നാഴ്ച മുൻപ് ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ പിന്നീട് ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചികിത്സയ്ക്കിടെ ആരോഗ്യനില വഷളായതോടെയാണ് മരണം സംഭവിച്ചത്.

ജിൻഷിയാണ് അവനിയുടെ മാതാവ്. അമയ് മഹാദേവ് സഹോദരനാണ്.

spot_img

Related news

മലപ്പുറത്ത് മദ്യലഹരിയിൽ ഭർത്താവിന്റെ ക്രൂരത; ഭാര്യയ്ക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം വീണ് എട്ടുവയസ്സുകാരിയായ മകൾക്ക് പൊള്ളലേറ്റു

മലപ്പുറം: മലപ്പുറം ഊർങ്ങാട്ടിരിയിൽ വീട്ടിലേക്ക് മദ്യപിച്ചെത്തി ഭർത്താവ് ഭാര്യയ്ക്ക് നേരെ തിളച്ച വെള്ളം...

സ്ത്രീ സൗഹൃദവും പരിസ്ഥിതി സൗഹൃദവും: താനൂർ ഗവ. കോളേജിൽ സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണം ചെയ്ത് ആസ്റ്റർ മിംസ്

മലപ്പുറം: സ്ത്രീകളുടെ ശുചിത്വവും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദപരമായ നാളെയെ കെട്ടിപ്പടുക്കുക...

ഓടിക്കാത്ത വാഹനത്തിന് ഹെൽമറ്റ് പിഴ; പൊലീസിന്റെ ചലാനിൽ ആശയക്കുഴപ്പം

മലപ്പുറത്ത് താൻ ഒരിക്കലും ഓടിച്ചിട്ടില്ലാത്ത സ്കൂട്ടറിന്റെ പേരിൽ പിഴ അടയ്ക്കാൻ നോട്ടീസ്...

കൊണ്ടോട്ടിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കൾ

മലപ്പുറം കൊണ്ടോട്ടിയിൽ പ്രസവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. മഞ്ചേരി മാരിയാട്...

കോളേജ് വിദ്യാര്‍ഥിനികളുടെ ഓണാഘോഷ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ സൈബര്‍ പൊലീസ് കേസെടുത്തു

മലപ്പുറത്ത് കോളേജ് വിദ്യാര്‍ഥിനികളുടെ ഓണാഘോഷ ചിത്രങ്ങള്‍ അശ്ലീലമായി മോര്‍ഫ് ചെയ്ത് വ്യാജ...