ബെംഗളൂരുവിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

ബെംഗളൂരുവിൽനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മർദിക്കുകയും, രക്ഷിതാക്കളെ വിളിച്ച് ഭീഷണിപ്പെടുത്തി എട്ട് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.

കോഴിക്കോട് വെള്ളിമാടുകുന്ന് പുളിയോട്കുന്ന് മഠത്തിൽ പ്രസാദിന്റെ മകൻ, കുട്ടൻ എന്ന് വിളിക്കുന്ന കുറുപ്പശ്ശംകണ്ടി അഖിൽ, 33, ആണ് അറസ്റ്റിലായത്.

മലാപ്പറമ്പ് സ്വദേശിയായ യുവാവിനെ ബെംഗളൂരുവിലെ സുഹൃത്തിന്റെ ഫ്ലാറ്റിൽനിന്നാണ് സംഘം തട്ടിക്കൊണ്ടുപോയത്. തുടർന്ന് ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പടിഞ്ഞാറ്റുമുറിയിലെ വാടകവീട്ടിൽ യുവാവിനെ ബന്ധനസ്ഥനാക്കി മർദിക്കുകയായിരുന്നു.

യുവാവിന്റെ നഗ്ന ഫോട്ടോ പകർത്തി രക്ഷിതാക്കൾക്ക് അയച്ചുകൊടുക്കുകയും എട്ട് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തെന്നാണ് കേസ്.

കോഴിക്കോട് മെഡിക്കൽ കോളേജ് സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ പ്രമോദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും ചേവായൂർ പൊലീസും ചേർന്നാണ് അഖിലിനെ പിടികൂടിയത്.

അഖിലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ നേരത്തെ ഒരു വധശ്രമക്കേസിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

കേസിൽ നേരത്തെ പറമ്പിൽ ബസാർ നമ്പ്യാത്ത് താഴത്ത് കനാൽ റോഡിൽ അതുൽ, കുട്ട എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന അതുൽ, കണ്ണൂർ മട്ടന്നൂർ സ്വദേശി തില്ലങ്കേരി പാളിയപറമ്പ് ജിഷ്ണു ജയൻ, ഡിങ്കൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ജിഷ്ണു ജയൻ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കേസിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായുള്ള അന്വേഷണവും പൊലീസ് തുടരുകയാണ്.

spot_img

Related news

പരിമിതികളെ പോസിറ്റീവായി തോൽപ്പിച്ച സ്വാലിഹ് വിടവാങ്ങി; വികാരനിർഭരമായ കുറിപ്പുമായി നടൻ ബിനീഷ് ബാസ്റ്റിൻ

പ്രമുഖ യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടലിലാണ് കേരളം. പരിമിതികളെ...

സവാള വില കുതിക്കുന്നു; കുടുംബ ബജറ്റിന്റെ താളം തെറ്റിച്ച് വിലക്കയറ്റം

തിരുവനന്തപുരം: കുടുംബ ബജറ്റിന്റെ താളം തെറ്റിച്ച് സവാള വില കുതിക്കുന്നു. ദിനംപ്രതി...

വിലങ്ങാട് കാട്ടുപോത്ത് ആക്രമണം: ആഘാതം താങ്ങാനാവാതെ സുനിലിന്റെ പിതൃസഹോദര പുത്രനും ഹൃദയാഘാതം മൂലം മരിച്ചു

കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സുനിലിന്റെ പിതൃസഹോദര പുത്രനും മരിച്ചു....

പാൻട്രി കാറിലെ ഭക്ഷണം കഴിച്ചു; തൃശൂരിൽനിന്നുള്ള വിദ്യാർഥികൾക്ക് ട്രെയിനിൽ ഭക്ഷ്യവിഷബാധ

തൃശൂരിൽനിന്നുള്ള വിദ്യാർഥികൾക്ക് ട്രെയിനിൽ ഭക്ഷ്യവിഷബാധയേറ്റതായി പരാതി. ഡൽഹിയിൽനിന്ന് പഠനയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന...

ഐ.പി.എസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ

കോട്ടയത്ത് ഐ.പി.എസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ...