നരഭോജി കടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ്

ഗൂഡല്ലൂർ: നരഭോജി കടുവയെ വെടിവച്ച് കൊല്ലണമെന്നതടക്കമുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഗൂഡല്ലൂർ നിയോജക മണ്ഡലത്തിൽ 48 മണിക്കൂർ ബന്ദ്. സർവകക്ഷികളുടെയും വ്യാപാരി സംഘടനകളുടെയും വിവിധ സാമൂഹിക സംഘടനകളുടെയും നേതൃത്വത്തിലാണ് ബന്ദ് നടത്തുന്നത്.

ഗൂഡല്ലൂർ എം.എൽ.എ ദ്രാവിഡമണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ബന്ദിന് തീരുമാനമായത്. 13 ദിവസത്തിനിടെ കടുവയുടെ ആക്രമണത്തിൽ രണ്ട് പേർ മരിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്.

കടുവയുടെ ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം വർധിപ്പിക്കുക, പ്രതിഷേധിച്ചവർക്കെതിരായ പൊലീസ്–വനംവകുപ്പ് നടപടി പിൻവലിക്കുക, അറസ്റ്റിലായവരെ വിട്ടയക്കുക തുടങ്ങിയ ആവശ്യങ്ങളും ഉയർന്നിട്ടുണ്ട്.

കടുവയെ കണ്ടെത്തിയ പ്രദേശങ്ങളിലെ സർക്കാർ സ്കൂളുകൾക്ക് അവധി നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ജന്മം ഭൂമി കേസിൽ സുപ്രീം കോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലം പിൻവലിക്കണമെന്നും ആവശ്യമുണ്ട്. സത്യവാങ്മൂലം ജന്മം ഭൂമിയിലെ കർഷകരെ ദുരിതത്തിലാക്കുമെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള റോഡ് ഗതാഗതം പുനഃസ്ഥാപിക്കണമെന്നും സർവകക്ഷി യോഗം ആവശ്യപ്പെട്ടു.

27-ാം തീയതി രാവിലെ ആറിന് ആരംഭിച്ച ബന്ദ് 29-ാം തീയതി രാവിലെ ആറുവരെ തുടരും. ബന്ദിന് എല്ലാ വിഭാഗങ്ങളിൽനിന്നും പിന്തുണ ലഭിച്ചതായി സംഘാടകർ അറിയിച്ചു.

spot_img

Related news

അസമിൽ വൻ ലഹരിവേട്ട; 168 കോടി രൂപയുടെ യാബ ഗുളികകൾ പിടികൂടി

ഗുവാഹത്തി: അസമിൽ വൻ ലഹരിവേട്ട. 168 കോടി രൂപ വിലമതിക്കുന്ന യാബ...

വസ്ത്രധാരണ വിവാദം: നടി കൃതി സാനന്റെ പരസ്യം പിൻവലിച്ച് പ്രമുഖ ജ്വല്ലറി ബ്രാൻഡ്

മുംബൈ: വസ്ത്രധാരണത്തെച്ചൊല്ലി വിവാദമുയർന്നതോടെ നടി കൃതി സാനൻ അഭിനയിച്ച രാഖി പരസ്യം...

കനത്ത മഴയിൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ വെള്ളക്കെട്ട്; കോൺഗ്രസിന്റെ വിമർശനം

ന്യൂഡൽഹി: കനത്ത മഴയിൽ പുതിയ പാർലമെന്റ് മന്ദിരത്തിനുള്ളിൽ വെള്ളം ഒലിച്ചിറങ്ങിയതായി ആരോപിച്ച്...

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഹുൽ ഗാന്ധി

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഓണം എല്ലാവർക്കും...

“സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഓണം”; ആശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന...