സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസർകോട് ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യത.

മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അടച്ചുറപ്പില്ലാത്ത വീടുകളിലും ദുർബലമായ മേൽക്കൂരകളുള്ള വീടുകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അപകടസാധ്യതയുള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും കാലാവസ്ഥാ വകുപ്പ് നിർദേശിക്കുന്നു.

അതേസമയം, തിരുവനന്തപുരം, കൊല്ലം തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ഇന്ന് രാവിലെ 8.30 മുതൽ നാളെ വൈകിട്ട് 5.30 വരെ 0.9 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്.

കന്യാകുമാരി തീരത്തും ഇന്ന് പുലർച്ചെ മുതൽ നാളെ ഉച്ചവരെ കടലാക്രമണ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

spot_img

Related news

ബന്ധുക്കളെ കണ്ടെത്താനായില്ല; കണ്ണൂരിൽ മധ്യവയസ്കന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിട്ട് ഒന്നര മാസം

കണ്ണൂർ: മധ്യവയസ്കന്റെ മൃതദേഹം സംസ്കരിക്കാനാകാതെ ഒന്നര മാസമായി ജില്ലാ ആശുപത്രി മോർച്ചറിയിൽ....

കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണു; പൈലറ്റും കോ-പൈലറ്റും മരിച്ചു

ഉത്തർപ്രദേശ്: കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണ് പൈലറ്റും കോ-പൈലറ്റും മരിച്ചു. കാൺപൂർ...

ഉമർ ഫൈസി സമസ്തയെ ചെളിവാരി എറിയുന്നു; രൂക്ഷ വിമർശനവുമായി നാസര്‍ ഫൈസി കൂടത്തായി

കോഴിക്കോട്: സിപിഐഎം വേദിയിലെ വിവാദ പ്രസംഗത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ...

പൂപ്പാറയിൽ കാട്ടാന ആക്രമണം; തോട്ടം തൊഴിലാളി മരിച്ചു

ഇടുക്കി: പൂപ്പാറയിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. തമിഴ്നാട് ബോഡിനായ്ക്കന്നൂർ...

സാഹിത്യകാരൻ ടി. കെ. ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു

പ്രശസ്ത സാഹിത്യകാരൻ ടി. കെ. ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു. 80 വയസ്സായിരുന്നു....