കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ മരിച്ച സംഭവം; കൊലപാതകമെന്ന് ബന്ധുക്കൾ

തൃശൂർ: അമേരിക്കയിലെ കാലിഫോർണിയയിൽ ഒരേ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ താമസിച്ചിരുന്ന രണ്ട് മലയാളി യുവതികൾ മരിച്ച സംഭവം കൊലപാതകമെന്ന് വിവരം ലഭിച്ചതായി ബന്ധുക്കൾ. തൃശൂർ സ്വദേശി അഞ്ജനയും തിരുവനന്തപുരം സ്വദേശി ആൻ മേരി മാത്യുവുമാണ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്ത് അനിലയെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

അഞ്ജനയുടെ ബന്ധുക്കളെ മുഖ്യമന്ത്രി വി.ഡി. സതീശനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ തേടി.

സോഫ്റ്റ്‌വെയർ എൻജിനീയറായ വിജീഷാണ് അഞ്ജനയുടെ ഭർത്താവ്. ദമ്പതികൾക്ക് ഏഴ് വയസ്സുള്ള മകളുണ്ട്. കാലിഫോർണിയയിൽ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു അഞ്ജന.

അഞ്ജനയും ആൻ മേരി മാത്യുവും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. അതേസമയം, കസ്റ്റഡിയിലുള്ള അനിലയുടെ കുടുംബ പശ്ചാത്തലത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും ബന്ധുക്കൾ വ്യക്തമാക്കി.

അഞ്ജനയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് നോർക്ക അധികൃതർ അറിയിച്ചതായും ബന്ധുക്കൾ പറഞ്ഞു.

spot_img

Related news

മെസിയുടെ പേരിലുള്ള തട്ടിപ്പ്; ഫയൽ ആഭ്യന്തര വകുപ്പിന്റെ പരിഗണനയിൽ

തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത്...

റോളർ സ്കേറ്റിംഗിനൊപ്പം അബാക്കസും റൂബിക്സ് ക്യൂബും; ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ സായൻ

കൊച്ചി: റോളർ സ്കേറ്റിംഗിനൊപ്പം അബാക്കസ് കണക്കുകൂട്ടലും റൂബിക്സ് ക്യൂബ് സോൾവിംഗും ഒരേസമയം...

സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയെ കാണാൻ പുതിയ ക്രമീകരണം; സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ കാണുന്ന സന്ദർശകരുമായി ബന്ധപ്പെട്ട് പുതിയ...

തേങ്ങ പറിക്കുന്നതിനിടയിൽ കടന്നൽ കുത്തേറ്റയാൾ മരിച്ചു

തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പിൽ തേങ്ങ പറിക്കുന്നതിനിടയിൽ കടന്നൽ കുത്തേറ്റയാൾ മരിച്ചു. പരിയാരം...

നബിദിനാഘോഷങ്ങളിൽ പെൺകുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെ വിമർശനവുമായി ഡോ. അബ്ദുൽ ഹകീം അസ്ഹരി

കൊച്ചി: നബിദിനാഘോഷങ്ങളിൽ പെൺകുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെ വിമർശനവുമായി സമസ്ത എ.പി വിഭാഗം നേതാവും...