നബിദിനാഘോഷങ്ങളിൽ പെൺകുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെ വിമർശനവുമായി ഡോ. അബ്ദുൽ ഹകീം അസ്ഹരി

കൊച്ചി: നബിദിനാഘോഷങ്ങളിൽ പെൺകുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെ വിമർശനവുമായി സമസ്ത എ.പി വിഭാഗം നേതാവും കാന്തപുരം അബൂബക്കർ മുസ്‌ലിയാരുടെ മകനുമായ ഡോ. അബ്ദുൽ ഹകീം അസ്ഹരി. നബിദിന ഘോഷയാത്രകളിൽ പെൺകുട്ടികളെ റോഡിലിറക്കി നൃത്തം ചെയ്യിക്കുന്ന സാഹചര്യമുണ്ടായെന്നും ഇത് തിരുത്തേണ്ടത് പണ്ഡിതന്മാരുടെ ബാധ്യതയാണെന്നും അസ്ഹരി പറഞ്ഞു.

ദീനിന്റെ കാര്യങ്ങൾ പഠിപ്പിക്കാനാണ് കാന്തപുരം പ്രസ്താവന ഇറക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളെ പ്രദർശനവസ്തുവാക്കണമെന്ന ആശയത്തോട് യോജിക്കാനാകില്ലെന്നും ഇത്തരം നിലപാടുകൾ അവജ്ഞയോടെ തള്ളിക്കളയണമെന്നും അസ്ഹരി പറഞ്ഞു.

സ്ത്രീകളുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് സമൂഹത്തിൽ ഉയരുന്ന ചില ആശയങ്ങളെയും അസ്ഹരി വിമർശിച്ചു. സ്ത്രീകൾ പ്രസവിക്കേണ്ടതില്ലെന്ന തരത്തിലുള്ള ആശയങ്ങൾ പുതിയ തലമുറയിൽ ശക്തമാകുന്നുവെന്നും ഇതിന്റെ പ്രത്യാഘാതങ്ങൾ സമൂഹം നേരിടേണ്ടിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അടുക്കളയിലെ ജോലികൾ മോശമായി ചിത്രീകരിക്കുന്ന പ്രവണതയുണ്ടെന്നും വീട്ടിൽ ഭക്ഷണം പാകം ചെയ്യുന്നതിനെ പോലും താഴ്ത്തിക്കാണിക്കുന്ന സമീപനം സമൂഹത്തിൽ വളരുകയാണെന്നും അസ്ഹരി പറഞ്ഞു. സ്ത്രീകളെ യുക്തിവാദികൾ ബ്രെയിൻവാഷ് ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണെന്നും എല്ലാവരും ഒരേ ഭക്ഷണവും ഒരേ സംസ്കാരവും പിന്തുടരണമെന്ന് നിർബന്ധിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും അസ്ഹരി പറഞ്ഞു. ആത്മീയതയിലും അച്ചടക്കത്തിലും അധിഷ്ഠിതമായി ജീവിക്കാൻ മുസ്‌ലിം സ്ത്രീകൾ തീരുമാനിക്കുന്നതിനെ എതിർക്കുന്നത് ഇന്ത്യൻ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

spot_img

Related news

മെസിയുടെ പേരിലുള്ള തട്ടിപ്പ്; ഫയൽ ആഭ്യന്തര വകുപ്പിന്റെ പരിഗണനയിൽ

തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത്...

റോളർ സ്കേറ്റിംഗിനൊപ്പം അബാക്കസും റൂബിക്സ് ക്യൂബും; ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ സായൻ

കൊച്ചി: റോളർ സ്കേറ്റിംഗിനൊപ്പം അബാക്കസ് കണക്കുകൂട്ടലും റൂബിക്സ് ക്യൂബ് സോൾവിംഗും ഒരേസമയം...

സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയെ കാണാൻ പുതിയ ക്രമീകരണം; സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ കാണുന്ന സന്ദർശകരുമായി ബന്ധപ്പെട്ട് പുതിയ...

തേങ്ങ പറിക്കുന്നതിനിടയിൽ കടന്നൽ കുത്തേറ്റയാൾ മരിച്ചു

തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പിൽ തേങ്ങ പറിക്കുന്നതിനിടയിൽ കടന്നൽ കുത്തേറ്റയാൾ മരിച്ചു. പരിയാരം...

കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ മരിച്ച സംഭവം; കൊലപാതകമെന്ന് ബന്ധുക്കൾ

തൃശൂർ: അമേരിക്കയിലെ കാലിഫോർണിയയിൽ ഒരേ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ താമസിച്ചിരുന്ന രണ്ട് മലയാളി...