ഫിഫ ലോകകപ്പ് 2026: ഫ്രാൻസിനെ വീഴ്ത്തി സ്പെയിൻ ഫൈനലിൽ

ഫിഫ ലോകകപ്പ് ഫൈനലിലേക്ക് മുൻ ചാമ്പ്യൻമാരായ സ്പെയിൻ. സെമിഫൈനലിൽ ഫ്രാൻസിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് ലാ റോജകളുടെ ഫൈനൽ പ്രവേശനം. മിക്കേൽ ഒയാർസബാലും പെഡ്രോ പോറോയുമാണ് സ്പെയിനിനായി വലകുലുക്കിയത്.

തുടർച്ചയായ മൂന്നാം ലോകകപ്പ് ഫൈനൽ എന്ന ഫ്രാൻസിന്റെ സ്വപ്നങ്ങൾ തകർത്താണ് സ്പെയിൻ മാസ്മരിക പ്രകടനവുമായി കലാശപ്പോരിലേക്ക് മുന്നേറിയത്. മത്സരത്തിന്റെ തുടക്കത്തിൽ ആക്രമണ ഫുട്ബോൾ പുറത്തെടുത്തത് ഫ്രാൻസായിരുന്നെങ്കിലും ആദ്യ പ്രഹരം സ്പെയിനിന്റേതായിരുന്നു.

ലമീൻ യമാലിനെ ലൂക്കാസ് ഡിഞ്ഞെ ഫൗൾ ചെയ്തതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി മിക്കേൽ ഒയാർസബാൽ അനായാസം ലക്ഷ്യത്തിലെത്തിച്ചു. ടൂർണമെന്റിലെ ഒയാർസബാലിന്റെ അഞ്ചാം ഗോളായിരുന്നു ഇത്. ലോകകപ്പിൽ ആദ്യമായി പിന്നിലായ ഫ്രാൻസിന് പിന്നീട് മത്സരത്തിലേക്ക് തിരിച്ചെത്താനായില്ല.

ഫ്രഞ്ച് മുന്നേറ്റനിരയെ കൃത്യമായി നിയന്ത്രിച്ച സ്പാനിഷ് പ്രതിരോധം മുഴുവൻ സമയവും ആധിപത്യം പുലർത്തി. പ്രതിരോധത്തിൽ പൗ കുബാർസിയും മാർക്ക് കുകുറേയയും തിളങ്ങിയപ്പോൾ, മധ്യനിരയിലും സ്പെയിൻ പൂർണ നിയന്ത്രണം സ്ഥാപിച്ചു. ഇതിനിടെ പ്രതിരോധതാരം വില്യം സലീബ പരിക്കേറ്റ് പുറത്തായത് ഫ്രാൻസിന് വലിയ തിരിച്ചടിയായി.

രണ്ടാം പകുതിയിൽ സമനിലക്കായി ഫ്രാൻസ് ശ്രമം ശക്തമാക്കിയെങ്കിലും, ഡാനി ഓൽമോയുടെ മനോഹരമായ പാസ് പെഡ്രോ പോറോ ഗോളാക്കി മാറ്റിയതോടെ സ്പെയിൻ ലീഡ് ഇരട്ടിയാക്കി.

ശേഷമുള്ള സമയത്ത് ഫ്രാൻസിന്റെ എല്ലാ ആക്രമണങ്ങളും ഗോൾകീപ്പർ ഉനായ് സിമോണും സ്പാനിഷ് പ്രതിരോധവും തകർത്തെറിഞ്ഞു. ദിദിയർ ദെഷാംപ്സിന്റെ തന്ത്രങ്ങളെ പൂർണമായും നിഷ്പ്രഭമാക്കിയ സ്പെയിൻ, 2010-ന് ശേഷം ആദ്യമായി ലോകകപ്പ് ഫൈനലിലേക്ക് യോഗ്യത നേടി.

ഇന്ന് നടക്കുന്ന അർജന്റീന–ഇംഗ്ലണ്ട് സെമിഫൈനലിലെ വിജയികളെയാണ് ഫൈനലിൽ സ്പെയിൻ നേരിടുക.

Related news

പ്രിൻസസ് ഓഫ് അസ്റ്റൂറിയസ് പുരസ്കാരം നേടി ലയണൽ മെസ്സി; ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഫുട്ബോൾ താരം

സ്പെയിനിലെ പ്രശസ്തമായ പ്രിൻസസ് ഓഫ് അസ്റ്റൂറിയസ് പുരസ്കാരം നേടുന്ന ആദ്യ ഫുട്ബോൾ...

മുംബൈ ഇന്ത്യൻസ് മുഖ്യപരിശീലക സ്ഥാനം ഒഴിഞ്ഞ് മഹേള ജയവർധനെ; മൂന്ന് കിരീടനേട്ടങ്ങളുടെ പെരുമയുമായി പടിയിറക്കം

ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിന്റെ മുഖ്യപരിശീലക സ്ഥാനം ഒഴിഞ്ഞ് മഹേള ജയവർധനെ....

റൊണാൾഡോയുമായുള്ള തർക്കം; കോച്ച് ജോർജ് ജീസസിനെതിരെ അച്ചടക്കനടപടിക്ക് സാധ്യത

ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള തർക്കത്തിൽ പോർച്ചുഗൽ ദേശീയ ടീം പരിശീലകൻ ജോർജ് ജീസസിനെതിരെ...

മെസിയുടെ വൈകാരിക വിടവാങ്ങൽ; ‘അർജന്റീനയുടെ കളിക്കാരനായത് ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യം’

അർജന്റീന: ആരാധകരെ വികാരഭരിതരാക്കി അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസിയുടെ വിടവാങ്ങൽ...

ഇതിഹാസത്തിന് വിരാമം: നീലക്കുപ്പായത്തിൽ ഇനി മെസിയില്ല, മായാജാലം ബാക്കി!

അർജന്റീനയുടെ നീലക്കുപ്പായത്തിൽ ലിയോണൽ മെസിക്ക് ഇനി മത്സരങ്ങളില്ല...നേടാനുള്ളതെല്ലാം നേടി, ഫുട്ബോൾ ലോകത്തിന്റെ...