താമരശ്ശേരിയിൽ വീണ്ടും വ്യാജവാറ്റ് ശേഖരം പിടികൂടി

കോഴിക്കോട് താമരശ്ശേരിയിൽ വീണ്ടും വ്യാജവാറ്റ് ശേഖരം കണ്ടെത്തി. എക്സൈസും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 460 ലിറ്റർ വാഷും 40 ലിറ്റർ വ്യാജ ചാരായവും കണ്ടെത്തി നശിപ്പിച്ചു.

താമരശ്ശേരി ചമൽ മേഖലയിൽ നടത്തിയ പരിശോധനയിലാണ് മലമുകളിലെ മരങ്ങൾക്കിടയിൽ പ്രവർത്തിച്ചിരുന്ന ചാരായ നിർമ്മാണ കേന്ദ്രം കണ്ടെത്തിയത്. ചാരായ നിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന വാഷും വിതരണത്തിനായി കരുതിയിരുന്ന ചാരായവുമാണ് പിടിച്ചെടുത്തത്.

സ്കൂൾ വിദ്യാർഥികളെ ഉപയോഗിച്ച് ചാരായ വിതരണം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് പ്രദേശത്ത് പരിശോധന ശക്തമാക്കിയത്. കഴിഞ്ഞ ദിവസവും ഇതേ മേഖലയിൽ നടത്തിയ പരിശോധനയിൽ 200 ലിറ്റർ വാഷും, വിദ്യാർഥികൾ വഴി വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന 110 ലിറ്റർ ചാരായവും പിടികൂടിയിരുന്നു.

മലയോര മേഖലയിൽ എക്സൈസും പൊലീസും സംയുക്തമായി പൂർണസമയ നിരീക്ഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. ചാരായ നിർമ്മാണത്തിലും വിതരണത്തിലും ഉൾപ്പെട്ടവരെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

spot_img

Related news

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് പ്രതി!

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ്...

‘സൈലന്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ’; ഭരണം മാറിയപ്പോൾ എസ്.എഫ്.ഐക്ക് ജീവൻ വെച്ചെന്ന് വി.ടി ബൽറാം

നിയമസഭയിൽ എസ്.എഫ്.ഐയെ പരിഹസിച്ച് വി.ടി. ബൽറാം എം.എൽ.എ രംഗത്ത്. പത്ത് വർഷമായി...

ആനക്കാംപൊയിലിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് ആനക്കാംപൊയിൽ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം...

മുത്തങ്ങയിൽ കഞ്ചാവ് പിടികൂടി; യുവാവ് അറസ്റ്റിൽ

സുൽത്താൻ ബത്തേരിയിൽ കർണാടകയിൽ നിന്ന് ബസിൽ കടത്താൻ ശ്രമിച്ച ഏകദേശം ആറു...

മതപഠന കേന്ദ്രങ്ങളിലെ കുട്ടികളെ പീഡിപ്പിച്ച കേസ്; സഹോദരങ്ങൾ പിടിയിൽ

മലപ്പുറം, കാസർകോട് ജില്ലകളിലെ മതപഠന സ്ഥാപനങ്ങളിൽ താമസിച്ച് പഠിച്ചിരുന്ന കുട്ടികളെ പീഡനത്തിന്...