മതപഠന കേന്ദ്രങ്ങളിലെ കുട്ടികളെ പീഡിപ്പിച്ച കേസ്; സഹോദരങ്ങൾ പിടിയിൽ

മലപ്പുറം, കാസർകോട് ജില്ലകളിലെ മതപഠന സ്ഥാപനങ്ങളിൽ താമസിച്ച് പഠിച്ചിരുന്ന കുട്ടികളെ പീഡനത്തിന് ഇരകളാക്കിയ കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. മലപ്പുറം കുറുമ്പത്തൂർ മേൽപത്തൂർ മണ്ണാൻ മുഹമ്മദ് (40), സഹോദരൻ നൗഫൽ (32) എന്നിവരാണ് പിടിയിലായത്.

നിരവധി കുട്ടികൾ പരാതിയുമായി പൊലീസിനെ സമീപിച്ചതിനെ തുടർന്ന് പ്രതികൾ ഒളിവിൽ പോയിരുന്നു. തുടർന്ന് നടത്തിയ വ്യാപക അന്വേഷണത്തിൽ ഇന്ത്യ–നേപ്പാൾ അതിർത്തി മേഖലയിലാണ് പ്രതികളെ പിടികൂടിയത്.

മംഗലാപുരം, ബെംഗളൂരു, മഹാരാഷ്ട്ര, ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ പിന്നീട് നേപ്പാളിലേക്ക് കടന്നതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ അന്വേഷണം ശക്തമാക്കിയതോടെ പ്രതികൾ തിരിച്ചെത്തുകയായിരുന്നു.

ഇന്ത്യ–നേപ്പാൾ അതിർത്തിയിലെ റക്സോൾ ഗ്രാമത്തിൽ വെച്ച് തിരൂർ ഡിവൈഎസ്പി എ.എം. സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും വളാഞ്ചേരി പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

കൂടുതൽ ചോദ്യം ചെയ്യലിനും അന്വേഷണത്തിനുമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.

spot_img

Related news

താമരശ്ശേരിയിൽ വീണ്ടും വ്യാജവാറ്റ് ശേഖരം പിടികൂടി

കോഴിക്കോട് താമരശ്ശേരിയിൽ വീണ്ടും വ്യാജവാറ്റ് ശേഖരം കണ്ടെത്തി. എക്സൈസും പൊലീസും ചേർന്ന്...

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് പ്രതി!

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ്...

‘സൈലന്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ’; ഭരണം മാറിയപ്പോൾ എസ്.എഫ്.ഐക്ക് ജീവൻ വെച്ചെന്ന് വി.ടി ബൽറാം

നിയമസഭയിൽ എസ്.എഫ്.ഐയെ പരിഹസിച്ച് വി.ടി. ബൽറാം എം.എൽ.എ രംഗത്ത്. പത്ത് വർഷമായി...

ആനക്കാംപൊയിലിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് ആനക്കാംപൊയിൽ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം...

മുത്തങ്ങയിൽ കഞ്ചാവ് പിടികൂടി; യുവാവ് അറസ്റ്റിൽ

സുൽത്താൻ ബത്തേരിയിൽ കർണാടകയിൽ നിന്ന് ബസിൽ കടത്താൻ ശ്രമിച്ച ഏകദേശം ആറു...