കോഴിക്കോട് ആനക്കാംപൊയിൽ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം സ്വദേശിയും ടൂറിസ്റ്റ് ഗൈഡുമായ ശിബിലി (25) ആണ് മരിച്ചത്.
കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മലവെള്ളപ്പാച്ചിലിൽ വിനോദസഞ്ചാരികൾ ഒഴുക്കിൽപ്പെടുന്നതിനിടെ രക്ഷാപ്രവർത്തനത്തിനിറങ്ങിയപ്പോൾ ശിബിലിയും ഒഴുക്കിൽപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
ശനിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. തുടർന്ന് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.
വയനാട് കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാര മേഖലകളിൽ പ്രവർത്തിക്കുന്ന ഗൈഡായിരുന്നു ശിബിലി.




