സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും നിലനിൽക്കുന്നു. അടുത്ത മാസം ഒന്നുവരെ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് നിലവിൽ തടസമില്ലെങ്കിലും കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥ വകുപ്പും അറിയിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ തന്നെ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറണം. മരച്ചുവട്ടിൽ നിൽക്കുന്നതും തുറസായ സ്ഥലങ്ങളിൽ തുടരുന്നതും ടെറസിലോ ഉയർന്ന സ്ഥലങ്ങളിലോ നിൽക്കുന്നതും ഒഴിവാക്കണം.

ഇടിമിന്നൽ സമയത്ത് വൈദ്യുതോപകരണങ്ങളുടെ ഉപയോഗം പരമാവധി ഒഴിവാക്കണമെന്നും ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്നും നിർദേശമുണ്ട്. ശക്തമായ കാറ്റിൽ വീഴാൻ സാധ്യതയുള്ള വസ്തുക്കൾ സുരക്ഷിതമായി കെട്ടിവയ്ക്കുകയും ബൈക്ക്, സൈക്കിൾ, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലെ യാത്ര പരമാവധി ഒഴിവാക്കുകയും വേണം.

ജലാശയങ്ങളിൽ ഇറങ്ങുന്നതും മത്സ്യബന്ധനം നടത്തുന്നതും ബോട്ടിങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും ഇടിമിന്നൽ സമയത്ത് പൂർണമായും ഒഴിവാക്കണം. വളർത്തുമൃഗങ്ങളെ തുറസായ സ്ഥലങ്ങളിൽ കെട്ടിയിടരുതെന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്നും നിർദേശമുണ്ട്.

ഇടിമിന്നൽ സാധ്യത മുൻകൂട്ടി അറിയാൻ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ‘ദാമിനി’ മൊബൈൽ ആപ്പ് ഉപയോഗിക്കാമെന്നും അധികൃതർ അറിയിച്ചു. കാലാവസ്ഥ മുന്നറിയിപ്പുകൾ ശ്രദ്ധാപൂർവം പിന്തുടരാനും അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കാനും ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു.

spot_img

Related news

പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസുടമകളുടെ പ്രതിഷേധം ശക്തം; സർവീസുകൾ നിർത്തിവെക്കാൻ തീരുമാനം

കെ.എസ്.ആർ.ടി.സിയുടെ സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനിക്കെതിരെ പ്രതിഷേധം ശക്തമാക്കി സ്വകാര്യ...

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 120 പുതിയ ബാച്ചുകൾക്ക് നീക്കം

തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ 120 പുതിയ...

കൊച്ചിയിൽ തട്ടുകടയ്ക്ക് സമീപം ബെഞ്ചിൽ ഉപേക്ഷിച്ച നിലയിൽ നവജാതശിശു; കുഞ്ഞ് അമ്മത്തൊട്ടിലിലേക്ക്

കൊച്ചിയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഒരു...

മുണ്ടക്കൈ–ചൂരൽമല ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു; ശേഷിക്കുന്ന വീടുകൾ ഒക്ടോബറിന് മുൻപ് പൂർത്തിയാക്കുമെന്ന് സർക്കാർ

വയനാട്: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പ് പദ്ധതിയുടെ നിർമ്മാണ...

യുവതി വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; ഭർത്താവിന്റെ പീഡനമെന്ന് കുടുംബം, ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്!

തിരുവനന്തപുരം: ആറ്റുകാലില്‍ വാടകവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല...