കാഴ്ച പരിമിതിയുള്ള വിജിയും കുഞ്ഞും പുഴയിൽ മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന ഭർത്താവും മൂത്ത മകളും എവിടെ?

കൊച്ചി: പിറവം പുഴയിൽ മരിച്ച നിലയിൽ കണ്ട പായിപ്ര സ്വദേശിനി വിജി (44) യും 2 വയസുള്ള ആൺ കുഞ്ഞും, ഭർത്താവിനും മകൾക്കും ഒപ്പം പിറവം പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ ഐശ്വര്യ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിന് എത്തിയ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ഇരുവരുടെയും മൃതദേഹം മുളക്കുളം പാലത്തിനു സമീപം കണ്ടെത്തിയത്. വിജിക്ക് കാഴ്ച പരിമിതിയുണ്ട്. ഭർത്താവിനെയും മകളെയും കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് പൊലീസ്.

വിജിയുടെ മൃതദേഹം പിറവം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കുഞ്ഞിന്റെ മൃതദേഹം കോട്ടയം ജില്ലയിലെ വെള്ളൂർ സ്റ്റേഷൻ പരിധിയിലുമാണ് കണ്ടെത്തിയത്. ഇവർക്കൊപ്പം മണിക്കൂറുകൾക്ക് മുമ്പ് മൂത്ത മകളും ഭർത്താവ് നാരായണനുമുണ്ടായിരുന്നു. ഇവരെ ഇപ്പോഴും കണ്ടെത്താനായില്ല. 

നാല് പേരും ഹോട്ടലിൽ നിന്ന് ഇറങ്ങുന്ന വീഡിയോയാണ് ലഭിച്ചത്. ഇവർ കോതമം​ഗലത്ത് വാടകക്ക് താമസിച്ചിരുന്നവരാണെന്ന് പൊലീസ് പറയുന്നു. വാടക കുടിശിക വന്നതോടെ താമസം മാറി, കോതമം​ഗലത്ത് പൊലീസ് സ്റ്റേഷനിൽ സഹായം അഭ്യർഥിച്ച് എത്തിയിരുന്നു. പൊലീസ് എസ്എച്ച്ഒയുടെ നേതൃത്വത്തിൽ സഹായം നൽകുകയും താമസിക്കാൻ വാടക വീട് നെല്ലിക്കുഴിയിൽ ഒരുക്കുകയും ചെയ്തിരുന്നു. ഒരാഴ്ചക്കുള്ളിൽ പുതിയ വാടകവീട്ടിൽ താമസിക്കാമെന്ന് പറഞ്ഞാണ് ഇവർ മടങ്ങിയത്. കടുത്ത ദാരിദ്ര്യവും വിജിയുടെ രോഗാവസ്ഥയിലും ഇവർ വിഷമത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു. അപകടമാണോ ജീവനൊടുക്കിയതാണോ അതോ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു.

spot_img

Related news

മുണ്ടക്കൈ–ചൂരൽമല ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു; ശേഷിക്കുന്ന വീടുകൾ ഒക്ടോബറിന് മുൻപ് പൂർത്തിയാക്കുമെന്ന് സർക്കാർ

വയനാട്: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പ് പദ്ധതിയുടെ നിർമ്മാണ...

യുവതി വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; ഭർത്താവിന്റെ പീഡനമെന്ന് കുടുംബം, ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്!

തിരുവനന്തപുരം: ആറ്റുകാലില്‍ വാടകവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല...

പന്തളം ക്രിസ്ത്യൻ മിഷൻ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി; ടിഎംടിക്കിടെ ഹൃദയാഘാതം, 73കാരൻ മരിച്ചു

പത്തനംതിട്ട: 73 കാരൻ്റെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം. പന്തളം...

ഗുരുവായൂരപ്പന് 37 പവന്റെ സ്വർണ്ണക്കിരീടം സമർപ്പിച്ച് തിരുപ്പൂർ വ്യവസായി

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ കനക കിരീടം. തിരുപ്പൂര്‍ വ്യവസായിയായ രാജന്‍...

ടിനി ടോമിനെതിരായ അൻസിബയുടെ പരാതി: കേസെടുക്കാനാകില്ലെന്ന് പൊലീസ്, എസിപിക്ക് റിപ്പോർട്ട് നൽകി

നടന്‍ ടിനി ടോമിനെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസ് എടുക്കാനാകില്ലെന്ന് റിപ്പോര്‍ട്ട്....