പന്തളം ക്രിസ്ത്യൻ മിഷൻ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി; ടിഎംടിക്കിടെ ഹൃദയാഘാതം, 73കാരൻ മരിച്ചു

പത്തനംതിട്ട: 73 കാരൻ്റെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം. പന്തളം ക്രിസ്ത്യൻ മിഷൻ ആശുപത്രിക്കെതിരെയാണ് പരാതി. നെഞ്ചുവേദനയെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ടിഎംടി ചെയ്യുന്നതിനിടെ ഹൃദയാഘാതം ഉണ്ടായി മരിച്ചു. 73 കാരനായ പങ്കജാക്ഷന് ഇസിജിയിലും എക്കോ ടെസ്റ്റിലും വ്യതിയാനം കണ്ടെത്തിയിരുന്നു. വ്യതിയാനം കണ്ടെത്തിയിട്ടും ടിഎംടി നടത്തിയെന്നാണ് പരാതി. ആലപ്പുഴ നൂറനാട് സ്വദേശി ജ്യോതിശ്രീ ഉണ്ണിത്താനാണ് പരാതിക്കാരി. സംഭവം കഴിഞ്ഞ മാസം 25നാണ് ന‌ടന്നതെന്നും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നൽകിയെന്നും ഇവർ പറഞ്ഞു.

അതേസമയം, പരാതി തള്ളി ആശുപത്രി രം​ഗത്തെത്തി. ടിഎംടിക്ക് മുൻപ് നടത്തിയ പരിശോധനയിൽ പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നും ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു.

spot_img

Related news

യുവതി വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; ഭർത്താവിന്റെ പീഡനമെന്ന് കുടുംബം, ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്!

തിരുവനന്തപുരം: ആറ്റുകാലില്‍ വാടകവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല...

ഗുരുവായൂരപ്പന് 37 പവന്റെ സ്വർണ്ണക്കിരീടം സമർപ്പിച്ച് തിരുപ്പൂർ വ്യവസായി

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ കനക കിരീടം. തിരുപ്പൂര്‍ വ്യവസായിയായ രാജന്‍...

ടിനി ടോമിനെതിരായ അൻസിബയുടെ പരാതി: കേസെടുക്കാനാകില്ലെന്ന് പൊലീസ്, എസിപിക്ക് റിപ്പോർട്ട് നൽകി

നടന്‍ ടിനി ടോമിനെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസ് എടുക്കാനാകില്ലെന്ന് റിപ്പോര്‍ട്ട്....

ഇടവേളയ്ക്ക് ശേഷം കാലവർഷം കനക്കുന്നു; ഇന്ന് മുതൽ ശക്തമായ മഴ, 5 ജില്ലകളിൽ യെല്ലോ അലർട്ട്!

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു. ഇന്ന് മുതൽ ഒറ്റപ്പെട്ട...