ടിനി ടോമിനെതിരായ അൻസിബയുടെ പരാതി: കേസെടുക്കാനാകില്ലെന്ന് പൊലീസ്, എസിപിക്ക് റിപ്പോർട്ട് നൽകി

നടന്‍ ടിനി ടോമിനെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസ് എടുക്കാനാകില്ലെന്ന് റിപ്പോര്‍ട്ട്. കടവന്ത്ര എസ്എച്ച്ഒ സെന്‍ട്രല്‍ എസിപിക്ക് റിപ്പോര്‍ട്ട് നല്‍കി.

തന്നെ മതതീവ്രവാദിയാക്കി ചിത്രീകരിക്കാന്‍ ശ്രമം നടത്തുന്നു, തനിക്കെതിരെ അപകീര്‍ത്തികരമായ കഥകള്‍ പ്രചരിപ്പിക്കുന്നു എന്നതടക്കം ചൂണ്ടിക്കാണിച്ചാണ് ടിനി ടോമിനെതിരെ അന്‍സിബ പരാതി നല്‍കിയത്. ‘അമ്മ’ പരാതി പരിഗണിക്കാത്തതിനെത്തുടര്‍ന്ന മുഖ്യമന്ത്രിയെയടക്കം അന്‍സിബ സമീപിച്ചു. ടിനി ടോമും അമ്മ പ്രസിഡന്റ് ശ്വേതാ മേനോനും നീനാക്കുറിപ്പും കേസുമായി ബന്ധപ്പെട്ട് പൊലീസില്‍ മൊഴി നല്‍കിയിരുന്നു.

ഇതിനിടെ, അഭിനേതാക്കളുടെ സംഘടന ‘അമ്മ’യുടെ മുന്‍ പ്രസിഡന്റ് ശ്വേതാ മേനോനും മുന്‍ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയയ്ക്കും എതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ തുടര്‍നടപടികളിലേക്ക് പൊലീസ് കടന്നു.

spot_img

Related news

മുണ്ടക്കൈ–ചൂരൽമല ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു; ശേഷിക്കുന്ന വീടുകൾ ഒക്ടോബറിന് മുൻപ് പൂർത്തിയാക്കുമെന്ന് സർക്കാർ

വയനാട്: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പ് പദ്ധതിയുടെ നിർമ്മാണ...

യുവതി വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; ഭർത്താവിന്റെ പീഡനമെന്ന് കുടുംബം, ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്!

തിരുവനന്തപുരം: ആറ്റുകാലില്‍ വാടകവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല...

പന്തളം ക്രിസ്ത്യൻ മിഷൻ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി; ടിഎംടിക്കിടെ ഹൃദയാഘാതം, 73കാരൻ മരിച്ചു

പത്തനംതിട്ട: 73 കാരൻ്റെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം. പന്തളം...

ഗുരുവായൂരപ്പന് 37 പവന്റെ സ്വർണ്ണക്കിരീടം സമർപ്പിച്ച് തിരുപ്പൂർ വ്യവസായി

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ കനക കിരീടം. തിരുപ്പൂര്‍ വ്യവസായിയായ രാജന്‍...