പത്തനംതിട്ട അടൂരില്‍ ആഭിചാരക്രിയയുടെ മറവില്‍ പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റി അംഗമായിരുന്ന ടി. രഞ്ജുവിനെതിരെയാണ് പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഇക്കഴിഞ്ഞ പത്താം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു ആഭിചാരക്രിയ നടത്തുന്നതിനായി രാത്രി സമയത്ത് രഞ്ജു പെണ്‍കുട്ടിയുടെ വീട്ടിലെത്തിയതായാണ് പൊലീസ് പറയുന്നത്. കുടുംബത്തിന്റെ പരിചയക്കാരനായ ഒരാളുടെ നിര്‍ദേശപ്രകാരമാണ് വീട്ടുകാര്‍ ഇയാളെ സമീപിച്ചത്.
ക്രിയകള്‍ക്കിടെ പെണ്‍കുട്ടിയെ ഒരു മുറിയിലേക്ക് ഒറ്റയ്ക്ക് വിളിച്ചുവരുത്തിയ പ്രതി, കുട്ടിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലീസ് ടി. രഞ്ജുവിനെ അറസ്റ്റ് ചെയ്യുകയും പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.




