നീറ്റ് പുനഃപരീക്ഷയ്‌ക്കെതിരെ സുപ്രീംകോടതിയിൽ ഹർജി; വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തം

നീറ്റ്-യുജി പുനഃപരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് പൊതുതാൽപര്യ ഹർജി. അതേസമയം പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥികളും രംഗത്തെത്തിയിട്ടുണ്ട്.

നീറ്റ്-യുജി പുനഃപരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെയാണ് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്. 22 ലക്ഷം വിദ്യാർത്ഥികളെ വീണ്ടും പരീക്ഷ എഴുതാൻ നിർബന്ധിതരാക്കുന്ന തീരുമാനം ഏകപക്ഷീയമാണെന്നാണ് ഹർജിക്കാരുടെ വാദം.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നാളെ ഹർജി പരിഗണിക്കും. പരീക്ഷയുമായി ബന്ധപ്പെട്ട നിർണായക വിഷയങ്ങളിൽ കോടതി നിലപാട് വ്യക്തമാക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികൾ.

ഇതിനിടെ, പരീക്ഷയ്ക്ക് മുമ്പ് ചോദ്യപേപ്പർ ആരുടെയും കൈവശമെത്തിയിട്ടില്ലെന്ന് ദേശീയ പരീക്ഷ ഏജൻസിയായ എൻടിഎ വ്യക്തമാക്കി. ചോദ്യപേപ്പർ ലഭ്യമാക്കാമെന്ന വാഗ്ദാനങ്ങളോ വ്യാജ വെബ്‌സൈറ്റുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, പുനഃപരീക്ഷ ഒരു മാസത്തേക്ക് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് 1467 വിദ്യാർത്ഥികൾ വിദ്യാഭ്യാസ മന്ത്രാലയത്തിനും എൻടിഎയ്ക്കും നിവേദനം നൽകി. ചുരുങ്ങിയ സമയത്തിനുള്ളിൽ പരീക്ഷ നടത്താനുള്ള തീരുമാനം മാനസിക സമ്മർദ്ദം സൃഷ്ടിക്കുന്നതാണെന്നും, നീറ്റ് പോലുള്ള മത്സരപരീക്ഷകൾക്ക് ദീർഘകാല തയ്യാറെടുപ്പ് അനിവാര്യമാണെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.

spot_img

Related news

കഫ് സിറപ്പ് ഇനി ഡോക്ടറുടെ കുറിപ്പടിയോടെ മാത്രം

കഫ് സിറപ്പുകൾ ഉൾപ്പെടെ ചില സിറപ്പുകൾ ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ വാങ്ങാനാകില്ല....

ഫെബ്രുവരിക്ക് മുമ്പേ പോളിംഗ്? നാല് സംസ്ഥാനങ്ങളിൽ അപ്രതീക്ഷിത തെരഞ്ഞെടുപ്പ് നീക്കം

അടുത്ത വർഷം നടക്കേണ്ട നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ നേരത്തെയാക്കാൻ ആലോചന....

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകൾ കാണാതായെന്ന് ആരോപണം; സുപ്രീം കോടതിക്ക് കത്ത്, യുപി സർക്കാർ SIT രൂപീകരിച്ചു

അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക വഞ്ചികളിൽ നിന്നുള്ള സംഭാവനകൾ കാണാതായെന്ന ഗുരുതരമായ ആരോപണത്തിൽ...

അസമിൽ വിമാനാപകടം: റൺവേയിൽ ലാൻഡിങ്ങിനിടെ വ്യോമസേനാ വിമാനം തകർന്നു വീണു; 5 ഉദ്യോഗസ്ഥർക്ക് വീരമൃത്യു!

അസമിലെ ജോര്‍ഹട്ടില്‍ വ്യോമസേന വിമാനം തകര്‍ന്ന് അഞ്ച് വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു....

ചരിത്രപരമായ പ്രഖ്യാപനം; ഒഡീഷയിൽ അംഗൻവാടി മുതൽ പിജി വരെ വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ

വിദ്യാഭ്യാസ മേഖലയിൽ ചരിത്രപരമായ പ്രഖ്യാപനവുമായി ഒഡീഷയിലെ ബിജെപി സർക്കാർ. സംസ്ഥാനത്ത് അംഗൻവാടി...